മരക്കാറിലെ ചില രംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ, ദൃശ്യങ്ങൾ ലീക്കായോ ?

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (14:08 IST)
മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന പ്രഖ്യാപിച്ചതുമുതൽ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിനിമയുടെ ലോക്കേഷൻ ചിത്രങ്ങൾക്കും പ്രമോഷൻ പരിപാടികൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. സിനിമയുടെ ചിത്രീകരണം പോലും സാമൂഹ്യ മാധ്യമങ്ങളിൽ ആഘോഷമായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ ചില രഗങ്ങൾകൂടി പുറത്തുവന്നിരിക്കുകയാണ്. എന്നാൽ രംഗങ്ങൾ ലീക്കായതാണ് എന്ന് തെറ്റിദ്ധരിക്കേണ്ട. ചിത്രത്തിലെ ടീസറോ ട്രെയിലറോ അല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് സംവിധായകൻ തന്നെയാണ് ഈ രംഗങ്ങൾ പുറത്തുവിട്ടത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ പ്രദർശിപ്പിച്ച രംഗങ്ങൾ ഷൂട്ട് ചെയ്താണ് പ്രിയദർശൻ പങ്കുവച്ചിരിക്കുന്നത്.
പ്രിയദർശൻ മാജിക് പ്രതീക്ഷിക്കുകയാണ് മരക്കാറിലൂടെ പ്രേക്ഷകർ. മലയാളത്തിലെതന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മോഹലാലിന്റെ മകൻ പ്രണവ് മോഹൻലാലും, പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനും ചിത്രത്തിൽ വേഷമിടുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്. വലിയ താരനിര തന്നെ ചിത്രത്തിൽ ഒന്നിക്കുന്നു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :