''ചില നടന്മാര്‍ക്ക് കൂടെ അഭിനയിക്കുന്നവര്‍ക്ക് പ്രാധാന്യം കൂടുതല്‍ കിട്ടിയാല്‍ ദേഷ്യം വരാം''- മോഹൻലാലിനെ കുറിച്ച് ഐശ്വര്യ

എസ് ഹർഷ| Last Modified തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (13:40 IST)
താന്‍ കണ്ടതില്‍ വച്ച് സ്വാർത്ഥത തീരെയില്ലാത്ത അഭിനേതാവാണ് മോഹന്‍ലാല്‍ എന്ന് നടി ഭാസ്‌കരന്‍. അന്യഭാഷകളില്‍ മോഹന്‍ലാല്‍ അത്ര പ്രാധാന്യമില്ലാത്ത റോളുകള്‍ ചെയ്യുന്നു എന്നുള്ള ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് ഐശ്വര്യയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

‘ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും നിസ്വാര്‍ത്ഥനായ അഭിനേതാവാണ് മോഹന്‍ലാല്‍. ചില നടന്മാര്‍ക്ക് കൂടെ അഭിനയിക്കുന്നവര്‍ക്ക് പ്രാധാന്യം കൂടുതല്‍ കിട്ടിയാല്‍ ദേഷ്യം വരാം. മോഹന്‍ലാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. തനിക്ക് എത്ര ഡയലോഗ് ഉണ്ട്, പ്രാധാന്യം ഉണ്ട് എന്നൊന്നും അദ്ദേഹം ചിന്തിക്കാറില്ല’

‘ലാലേട്ടന്‍ ഈ കാര്യങ്ങളിലെല്ലാം വളരെ നിസ്വാര്‍ത്ഥനാണ്. വളരെ എളിമയുള്ള മനുഷ്യനാണ് അദ്ദേഹം. ഞാന്‍ കൂടെ അഭിനയിച്ചിട്ടുള്ള നായകന്മാരിൽ ഏറ്റവും മികച്ച ഒരാള്‍ മോഹന്‍ലാല്‍ സാറാണ്.’ ഐശ്വര്യ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :