250കോടി മുതൽ മുടക്കിൽ മറ്റൊരു ബ്രഹ്മാണ്ഡ സിനിമ കൂടി; ജയം രവിയും ആര്യയും പ്രധാന വേഷങ്ങളില്‍

ചെന്നൈ| jibin| Last Modified ശനി, 20 മെയ് 2017 (16:49 IST)
250 കോടി മുതല്‍ മുടക്കില്‍ മറ്റൊരു ബ്രഹ്മാണ്ഡ സിനിമയൊരുങ്ങുന്നു. സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് മൂവിയുടെ പേര് ‘സംഘമിത്ര’ എന്നാണ്. പഴയ ജീവിത കാലഘട്ടം പറയുന്ന സംഘമിത്രയില്‍ ജയം രവി, എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യും. ശ്രുതിഹാസനാണ് നായിക.

ചരിത്രപ്രധാനമായ ചിത്രത്തില്‍ ശ്രുതിഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് സംഘമിത്ര. സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്ന എന്ന രാജകുമാരിയുടെ കഥയാണ് ചിത്രം. ഇൻഡിവുഡിന്റെ പിന്തുണയോടെ ശ്രീ തെനന്തൽ ഫിലിംസാണ് സിനിമ നിര്‍മിക്കുന്നത്. പല ഭാഷകളിലായിട്ടാകും ചിത്രം പുറത്തിറങ്ങുക.



എആര്‍ റഹ്‌മാനാകും സംഗീതമൊരുക്കുക. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം റഹ്‌മാനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. രണ്ടു ഭാഗങ്ങളായിട്ടാകും ചിത്രം ഇറങ്ങുക. സാബു സിറില്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ബാഹുബലി രണ്ട് വിഎഫ്എക് സൂപ്പര്‍വൈസറായിരുന്ന കമലാകണ്ണന്‍ ആണ് സംഘമിത്രയുടെയും വിഎഫ്എക്‌സ് നേതൃത്വം നല്‍കുന്നത്.

നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ള സിനിമാ മേഖലയിലെ ആയിരത്തിലധികം മഹാരഥന്മാരും സംഘമിത്രയിലെ താരങ്ങളും ഒന്നിച്ച കാനെസ് വേദിയിൽവച്ച് വ്യാഴാഴ്ച്ചയാണ് ചിത്രത്തെ സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തു വിട്ടത്. സിനിമ ഇപ്പോൾ പ്രിപ്രൊഡക്ഷൻ സ്റ്റേജിലാണ്.



ബിആർ ഷെട്ടി 1000 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന മഹാരഭാരതത്തെ സംബന്ധിച്ച അറിയിപ്പിന് ശേഷമാണ് ‘സംഘമിത്ര’യെ സംബന്ധിച്ച വിവരവും പുറത്തുവന്നിരിക്കുന്നതെന്നത് ഇന്ത്യൻ സിനിമയ്‌ക്ക് നേട്ടമാകുമെന്നാണ് റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :