ഭർത്താവിന് മുന്നിൽ കോളെജ് കുമാരികളെ കാഴ്ച വെയ്ക്കുന്ന ഭാര്യയോ ജീവിത?

‘ഭർത്താവിന്റെ കാമപൂർത്തീ‍കരണത്തിന് ഭാര്യ കോളേജ് വിദ്യാർത്ഥിനികളെ എത്തിക്കുന്നു’: താരദമ്പതികൾക്കെതിരെ ആരോപണം

അപർണ| Last Modified ബുധന്‍, 18 ഏപ്രില്‍ 2018 (12:00 IST)
തെലുങ്ക് സിനിമാ ലോകത്തെ സൂപ്പര്‍ താരം ഡോ. രാജശേഖറിനും ഭാര്യക്കുമെതിരെ ഗുരുതര ലൈംഗിക ആരോപണമുന്നയിച്ച് സമൂഹ്യപ്രവർത്തകയായ സന്ധ്യ. ഭര്‍ത്താവിന്റെ കാമപൂര്‍ത്തീകരണത്തിന് കോളേജ് വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഭാര്യയും നടിയുമായി ജീവിത ചൂഷണം ചെയ്യുന്നുണ്ടെന്നാണ് ഉന്നയിക്കുന്ന ആരോപണം.

ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ സിനിമയിൽ അഭിനയിപ്പിക്കാം നല്ല അവസരങ്ങളും കഥാപാത്രങ്ങളും തരാം എന്ന് പറങ്ങ് പ്രലോഭിപ്പിച്ചും ഭീഷണി മുഴക്കിയും തന്റെ ഭര്‍ത്താവിന് ലൈംഗികമായി ഉപയോഗിക്കുന്നതിനായി ജീവിത പറഞ്ഞു വിടുമെന്നാണ് സന്ധ്യ ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ ആരോപിച്ചത്.

നടി ശ്രീ റെഡ്ഢി തുടങ്ങി വെച്ച കാസ്റ്റിങ് കൗച്ച് കലഹം തെലുങ്ക് സിനിമാ ലോകത്തെ ഒന്നടങ്കം ഉലച്ചിരിക്കുകയാണ്. സിനിമയില്‍ ഒരു അവസരം കിട്ടാന്‍ വേണ്ടി സംവിധായകന്‍ പറയുന്നത് എന്തും ചെയ്യാനാണ് തങ്ങളുടെ വിധിയെന്ന് പിന്നീട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും വെളിപ്പെടുത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :