‘ലാലേട്ടാ... ഒരുപാട് മിസ് ചെയ്യുന്നു’ - വൈറലായി യുവതാരത്തിന്റെ വാക്കുകൾ

‘വലിയ അനുഗ്രഹവും മറക്കാനാകാത്ത അനുഭവവുമായിരുന്നു’ - മോഹൻലാലിനെ മിസ് ചെയ്യുന്നുവെന്ന് യുവതാരം

അപർണ| Last Modified ബുധന്‍, 18 ഏപ്രില്‍ 2018 (09:15 IST)
മലയാള സിനിമയ്ക്കു് അഭിമാനിക്കാൻ കഴിയുന്ന ലെജൻഡ് ആണ് മോഹൻലാൽ. യുവതാരങ്ങൾ പലരുടെയും ഇഷ്ടതാരവും തന്നെ. നീരാളി, ഒടിയൻ എന്നീ ചിത്രങ്ങളിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം, റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്യുന്ന കായം‌കുളം കൊച്ചുണ്ണിയും താരം അതിഥി വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ഇന്നലെയാണ് കൊച്ചുണ്ണിയിൽ ഇത്തിക്കരപക്കിയുടെ റോൾ അവസാനിച്ചത്. ഇപ്പോഴിതാ, കായംകുളം കൊച്ചുണ്ണി സെറ്റില്‍ മോഹന്‍ലാലിനെ മിസ് ചെയ്യുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യുവതാരം നിവിന്‍ പോളി. “നമുക്ക് പ്രചോദനമാകുന്ന ഒരു ഇതിഹാസത്തിനൊപ്പം വര്‍ക്കു ചെയ്യാന്‍ സാധിക്കുക എന്നത് അനുഗ്രഹം തന്നെയാണ്. അത് മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു, നിങ്ങളെ ശരിക്കും മിസ് ചെയ്യുന്നു ലാലേട്ടാ” നിവിന്‍ ട്വിറ്ററില്‍ കുറി്ച്ചു.

ഇത്തിക്കരപക്കി എന്ന വേഷത്തിലെത്തുന്ന താരത്തിന്റെ സിനിമയിലെ ഭാഗങ്ങളെല്ലാം ചിത്രീകരിച്ചു കഴിഞ്ഞു. നിവിൻ പോളിയും മോഹന്‍ലാലും ഇതാദ്യമായാണ് വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. ബോബി, സഞ്ജയുടെതാണ് തിരക്കഥ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :