കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 31 മെയ് 2023 (09:14 IST)
സിനിമ തിരക്കുകളില്‍ നിന്ന് പൂര്‍ണ്ണമായും മാറി കുടുംബത്തോടൊപ്പം സമാധാനപരമായി ജീവിക്കുകയാണ്
സംവൃത സുനില്‍. വിവാഹ ജീവിതത്തിന്റെ 10 വര്‍ഷങ്ങള്‍ പിന്നിടുന്ന നടി കുട്ടികള്‍ക്കൊപ്പം വേനല്‍ അവധിക്കാലം ആഘോഷമാക്കി മാറ്റിയിരുന്നു.മാര്‍ച്ചില്‍ ബീച്ചില്‍ നിന്നുള്ള തന്റെ സന്തോഷകരമായ ചിത്രങ്ങള്‍ നടി പങ്കിട്ടിരുന്നു.
തന്റെ അധികം വിശേഷങ്ങളൊന്നും താരം ആരാധകരുമായി പങ്കിടാറില്ല. ഇപ്പോഴിതാ വീട്ടില്‍നിന്നും പകര്‍ത്തിയ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് സംവൃത.
അഖില്‍ സംവൃതയെ വിവാഹം ചെയ്തത് 2012 ലായിരുന്നു.2015 ഫെബ്രുവരി 21ന് മൂത്തമകന്‍ ജനിച്ചു. 3 വര്‍ഷങ്ങള്‍ക്കു മുമ്പ് ഫെബ്രുവരിയിലായിരുന്നു ഇളയ മകന്‍ രുദ്ര ജനിച്ചത്.മൂത്തമകന്‍ അഗസ്ത്യ.