പിങ്ക് സാരിയില്‍ അതിസുന്ദരിയായി സംവൃത സുനില്‍, ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 21 ഏപ്രില്‍ 2021 (15:10 IST)

സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് സംവൃത സുനില്‍. വിവാഹശേഷം അഭിനയത്തില്‍ നിന്ന് ഒരു ഇടവേള എടുത്ത താരം ബിജു മേനോന്‍ ചിത്രം 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ' എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. സംവൃത പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.

പിങ്ക് സാരിയില്‍ അതിസുന്ദരിയായി ആണ് നടിയെ കാണാനാവുന്നത്.

താരത്തിന് രണ്ട് മക്കളാണുള്ളത്.മൂത്ത മകന്‍ അഗസ്ത്യയ്ക്ക് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അനിയന്‍ എത്തിയത്. കുട്ടികളുടെ ഓരോ വിശേഷങ്ങളും നടി പങ്കുവയ്ക്കാറുണ്ട്. അഖില്‍ രാജ് 2012ലാണ് സംവൃതയെ വിവാഹം ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :