സമാന്ത സിനിമ തിരക്കുകളില്‍,'ചെന്നൈ സ്റ്റോറി'യുടെ ഷൂട്ടിംഗ് ഉടന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 27 മെയ് 2023 (15:17 IST)
സമാന്ത സിനിമ തിരക്കുകളിലാണ്.
തന്റെ അടുത്ത ചിത്രമായ 'ചെന്നൈ സ്റ്റോറി'യുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതൊരു ഇംഗ്ലീഷ് ചിത്രമാണ്. തമിഴിലും റിലീസ് ചെയ്യും.

ഫിലിപ്പ് ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രം തന്റെ അമ്മയുടെ മരണശേഷം സ്വന്തം നാടായ ചെന്നൈയിലേക്ക് പോകുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്. റൊമാന്റിക് കോമഡി വിഭാഗത്തിലാണ് സിനിമ ഒരുങ്ങുന്നത്.സാമന്തയും വിവേക് ??കല്‍റയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

പിതാവിനെ തേടി ഇറങ്ങിയ അയാള്‍ ഒരു സ്വകാര്യ ഡിറ്റക്ടീവിനെ സഹായത്തിനായി ഒപ്പം കൂട്ടുന്നതോടെ കഥ രസകരമാകുന്നു.എന്‍ മുരാരി എഴുതിയ 'അറേഞ്ച്‌മെന്റ് ഓഫ് ലവ്' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

'ശാകുന്തളം' ആണ് സമാന്തയുടെ ഒടുവില്‍ റിലീസ് ആയ ചിത്രം.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :