അനുബന്ധ വാര്‍ത്തകള്‍
- സഹതാരങ്ങളോട് മത്സരമില്ല, ഇവിടെയെല്ലാം സീസണൽ നായികമാരാണ് :നമിത പ്രമോദ്
- പ്രേമത്തിനുശേഷം വീണ്ടും അൽഫോൺസ് പുത്രൻ, സംഗീതത്തിനു പ്രാധാന്യമുള്ള സിനിമ
- ലോക്ക് ഡൗണ്‍മൂലം സാമ്പത്തിക പ്രതിസന്ധി: സിനിമ-നാടക രംഗത്തെ പ്രശ്നങ്ങളെ കുറിച്ച് സംസ്കാരിക വകുപ്പ് മന്ത്രി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
- ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട സിനിമ സീരിയൽ കലാകാരന്മാർക്ക് 45 ലക്ഷം രൂപയുടെ സഹായവുമായി അക്ഷയ് കുമാർ
- കണ്ണഞ്ചിപ്പിക്കുന്ന ലുക്കിൽ മഞ്ജുവാര്യർ, ചതുർമുഖത്തിലെ മഞ്ജുവിന്റെ സ്റ്റിൽ പുറത്ത്
സമാന്ത സുന്ദരിയല്ലേ? പൂജ ഹെഗ്ഡെയുടെ വാക്കുകള്‍ വിവാദക്കൊടുങ്കാറ്റായി
സിനിമാ രംഗത്ത് താരസുന്ദരിമാര്‍ തമ്മില്‍ പോര്. തെന്നിന്ത്യൻ നായികമാരായ പൂജ ഹെഗ്ഡെയുടെയും സമാന്തയുടെയും ആരാധകർ തമ്മിലാണ് സൗന്ദര്യത്തിന്റെ പേരുപറഞ്ഞ് ഏറ്റുമുട്ടുന്നത്. സമാന്തയെ കുറിച്ച് പൂജ ഹെഗ്ഡെ പറഞ്ഞ ഒരു കമന്റാണ് ആരാധകരെ ചൊടിപ്പിച്ചത്. സമാന്ത സുന്ദരി ആയി തോന്നുന്നില്ല എന്നായിരുന്നു പൂജ പറഞ്ഞത്. സമാന്തയുടെ ആരാധകർ രൂക്ഷമായാണ് പൂജ ഹെഗ്ഡെയുടെ വാക്കുകളോട് പ്രതികരിച്ചത്.
അതിനിടെ തൻറെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പറഞ്ഞുകൊണ്ട് പൂജയും രംഗത്തെത്തി. സമാന്തയോട് മാപ്പ് പറയണം എന്നതാണ് ആരാധകരുടെ പ്രധാന ആവശ്യം. പിന്നീട്, തന്റെ അക്കൗണ്ട് ശരിയായെന്ന് ടെക്നിക്കൽ ടീമിന് നന്ദി അറിയിച്ചു കൊണ്ട് പൂജ ഹെഗ്ഡെ പറഞ്ഞു. എന്നാല്‍ സമാന്തയുടെ സൌന്ദര്യത്തേക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങള്‍ക്ക് ഒരു വിശദീകരണവും പൂജ നല്‍കിയില്ല.
അടുത്ത ലേഖനം