ചെന്നൈ|
Last Modified വെള്ളി, 15 ഫെബ്രുവരി 2019 (08:12 IST)
ആരാധകരുടെ ഇഷ്‌ട താരങ്ങളായ ധനുഷും സായി പല്ലവിയും ചുവടുകള്‍ വെച്ച മാരി ടുവിലെ റൗഡി ബേബി റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മുന്നേറുന്നു. 21 കോടിയോളം കാഴ്‌ചക്കാരെ സ്വന്തമാക്കി യു ട്യൂബില്‍ ഒന്നാം സ്ഥാനത്തെത്തി റൗഡി ബേബി.
18 കോടിയോളം കാഴ്‌ചക്കാരുണ്ടായിരുന്ന ധനുഷിന്‍റെ വൈ ദിസ് കൊലവെറിയും സായി പല്ലവിയുടെ തന്നെ ഫിദയിലെ ‘വച്ചിൻഡെ’എന്നു തുടങ്ങുന്ന ഗാനവും റൗഡി ബേബിക്ക് മുമ്പില്‍ പിന്നിലായി. 19 കോടി കാഴ്‌ചക്കാരാണ് ഈ ഗാനം കണ്ടത്.
യൂട്യൂബില്‍ ജനുവരി രണ്ടാം തിയതി അപ്‍ലോഡ് ചെയ്ത റൗഡി ബേബി ഒന്നര മാസം കൊണ്ടാണ് ഇരുപത് കോടിയെന്ന നാഴികകല്ല് പിന്നിട്ടത്. ദക്ഷിണേന്ത്യന്‍ സിനിമയില്‍ നിന്ന് ആദ്യമായാണ് ഒരു ഗാനം 20 കോടി പിന്നിടുന്നത്.
യുവന്‍ ശങ്കര്‍ രാജ സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയതിനൊപ്പം ആലാപനവും നിര്‍വ്വഹിച്ചത് ധനുഷാണ്. ദീയയാണ് പെണ്‍ ശബ്ദം. ദിവസവും ലക്ഷക്കണക്കിന് കാഴ്‌ചക്കാരെയാണ് റൗഡി ബേബി സ്വന്തമാക്കുന്നത്.