'ഭര്‍ത്താവിനെ പരിചയപ്പെടുത്തുന്നു'; തമന്ന ഭാട്ടിയ അക്കാര്യം വെളിപ്പെടുത്തി !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 നവം‌ബര്‍ 2022 (17:25 IST)
ഭാട്ടിയയുടെ വിവാഹത്തെക്കുറിച്ച് ഉള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഒരു വ്യവസായിയെ ആണ് നടി വിവാഹം കഴിക്കാന്‍ പോകുന്നത് എന്ന തരത്തിലാണ് പ്രചാരണം.ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി നടി തന്നെ രംഗത്തെത്തി.

ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് തമന്ന തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടി നല്‍കിയത്. 'ഭര്‍ത്താവിനെ' പരിചയപ്പെടുത്തുന്നു കുറിച്ച് കൊണ്ട് സ്റ്റോറിയില്‍ പുരുഷന്റെ വേഷമിട്ട് തമന്ന തന്നെ പ്രത്യക്ഷപ്പെടുകയായിരുന്നു.
ഭാവി വരനെ കാത്തിരുന്ന ഗോസിപ്പുകള്‍ക്കുള്ള മറുപടി കൂടിയായി മാറി തമന്നയുടെ പോസ്റ്റ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :