1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Roshni about Prithviraj

തന്റെ ചിത്രം മോശമാക്കാൻ ശ്രമിച്ചവർ 'കൂടെ'യ്‌ക്ക് കൈയടിക്കുന്നു: റോഷ്നി

തന്റെ ചിത്രം മോശമാക്കാൻ ശ്രമിച്ചവർ 'കൂടെ'യ്‌ക്ക് കൈയടിക്കുന്നു: റോഷ്നി

കൂടെ
മൈ സ്റ്റോറി എന്ന സിനിമയെ തകര്‍ക്കാന്‍ ആസൂത്രിതശ്രമം നടക്കുന്നു എന്ന് ആരോപിച്ച് എറണാകുളം റേഞ്ച് ഐ ജിക്ക് നിർമ്മാതാവും സംവിധായികയുമായ റോഷ്നി ദിനകറുടെ പരാതി. സിനിമയുടെ പ്രൊമോഷനെക്കുറിച്ചും മറ്റും സംവിധായക മുമ്പ് ആരോപണങ്ങൾ നടത്തിയതും ചർച്ചയായിരുന്നു.
 
പതിനെട്ട് കോടിരൂപ മുടക്കിയെടുത്ത ചിത്രമാണ് മൈ സ്റ്റോറി. പക്ഷേ പൃഥ്വിരാജും പാര്‍വതിയും അഭിനയിച്ച ചിത്രത്തെ പരാജയപ്പെടുത്താന്‍ നവമാധ്യമങ്ങളിലടക്കം ആസൂത്രിതശ്രമം നടക്കുന്നെന്നും സംവിധായക ആരോപിക്കുന്നു. തന്റെ ചിത്രത്തിനെ മോശമാക്കാന്‍ രംഗത്തിറങ്ങിയ പലരും കൂടെ എന്ന പൃഥ്വിരാജ് ചിത്രത്തിന് കയ്യടിക്കുന്നു. 
 
തന്റെ സിനിമ കാണാത്തവരാണ് ഈ രീതിയില്‍ കുപ്രചാരണങ്ങള്‍ നടത്തുന്നതെന്നാണ് സംവിധായികയുടെ പരാതി. പാർവതിയോടുള്ള ദേഷ്യമാണ് സിനിമയോട് തീർക്കുന്നതെന്നും കഴിഞ്ഞ ദിവസങ്ങളിൽ സംവിധായക അഭിപ്രായപ്പെട്ടിരുന്നു. പന്ത്രണ്ട് കോടിരൂപ ബജറ്റിട്ട് തുടങ്ങിയ മൈ സ്റ്റോറി ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ പതിനെട്ടുകോടിയായി. പൃഥ്വിരാജിന്റെ ഡേറ്റില്‍ മാറ്റംവന്നത് നിര്‍മാണചെലവ് കൂടാനിടയാക്കിയെന്നും റോഷ്‌നി പറയുന്നു.
About Writer
Rijisha M.
അടുത്ത ലേഖനം
'നായികയെ അഴിഞ്ഞാട്ടക്കാരി എന്ന് വിളിക്കുന്നവർ വെറും ഞരമ്പ് രോഗികള്‍ മാത്രം'