അനുബന്ധ വാര്‍ത്തകള്‍
- '10 ലക്ഷം രൂപയും 6 പേരും';100 ദിനങ്ങള്‍ തികയ്ക്കുക എന്ന മോഹം മാത്രം, ബിഗ് ബോസ് റിവ്യൂയുമായി സീരിയല്‍ താരം അശ്വതി
- എലോണില് മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും മഞ്ജു വാരിയറും !
- മഴ ദിവസത്തിൽ അല്പം തെളിച്ചം, മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് മാളവിക മോഹനൻ
- മത്സ്യകന്യകയോ ? ഫോട്ടോഷൂട്ടുമായി വീണ നന്ദകുമാര്‍, പുതിയ ചിത്രങ്ങള്‍
- മോഹന്‍ലാലും മഞ്ജുവാര്യരും വീണ്ടും ഒന്നിക്കുന്നു, 'എലോണ്‍'ല്‍ പൃഥ്വിരാജും ?
'റോഷാക്ക്' മമ്മൂട്ടിയുടെ ഹൊറര്‍ ചിത്രം; അതിഥി വേഷത്തില്‍ ആസിഫ് അലിയും
കെട്ട്യോളാണ് എന്റെ മാലാഖ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്കിന്റെ ഷൂട്ടിങ് പുരോഗമിച്ചു. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ദുബായില്‍ ആയിരുന്നു. ഇന്നലെയാണ് ചിത്രത്തിനു പാക്കപ്പായത്.
റോഷാക്കിനെ കുറിച്ച് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. മമ്മൂട്ടിയുടെ ഒരു ഹൊറര്‍ ചിത്രമാണ് റോഷാക്ക് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. വളരെ വ്യത്യസ്തമായ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. തുടര്‍ച്ചയായ വയലന്‍സ് രംഗങ്ങളും ചിത്രത്തിലുണ്ട്.
കമല്ഹാസന് ചിതമായ വിക്രമിലേത് പോലെ കോമ്പ്രമൈസ് ചെയ്യാതെയുള്ള വയലന്‍സ് രംഗങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. ഗോര്‍ വയലന്‍സ് രംഗങ്ങളും ഹെവി ആക്ഷനുമുള്ള ചിത്രം 18+ (അഡല്‍ട്ട് ഓണ്‍ലി) സെര്‍ട്ടിഫിക്കറ്റ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സെപ്റ്റംബര്‍ ആറിന് ചിത്രം തിയറ്ററുകളിലെത്തും.
അടുത്ത ലേഖനം