ജന്മദിനത്തില്‍ ടൊവിനോയെ നാണംകെടുത്തി മാത്തുക്കുട്ടി; കുറച്ച് കൂടിപ്പോയെന്ന് സോഷ്യല്‍ മീഡിയ

കസേരയില്‍ കാല്‍ കയറ്റിവെച്ച് തറയില്‍ കിടന്ന് ഉറങ്ങുന്ന ടൊവിനോയെയാണ് ചിത്രത്തില്‍ കാണുന്നത്

രേണുക വേണു| Last Modified ശനി, 21 ജനുവരി 2023 (09:35 IST)

സൂപ്പര്‍താരം ടൊവിനോ തോമസിന്റെ ജന്മദിനമാണ് ഇന്ന്. സിനിമ രംഗത്തുനിന്നുള്ള നിരവധി പേര്‍ ടൊവിനോയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. അതില്‍ ഏറെ രസകരമായ ഒരു ആശംസയാണ് സംവിധായകനും അവതാരകനുമായ ആര്‍.ജെ.മാത്തുക്കുട്ടിയുടെ. ടൊവിനോ ഉറങ്ങുന്ന ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് മാത്തുക്കുട്ടി.

'നീ പ്രശസ്തനാകുമ്പോ ഇടാന്‍ വേണ്ടി പണ്ട് എടുത്ത് വെച്ച ഫോട്ടോ ഇനിയും വൈകിക്കുന്നില്ല. കണ്ടതില്‍ വെച്ചേറ്റവും വിചിത്രമായ രീതിയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍ ഹീറോക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍' എന്നാണ് മാത്തുക്കുട്ടി കുറിച്ചിരിക്കുന്നത്.
കസേരയില്‍ കാല്‍ കയറ്റിവെച്ച് തറയില്‍ കിടന്ന് ഉറങ്ങുന്ന ടൊവിനോയെയാണ് ചിത്രത്തില്‍ കാണുന്നത്. ജന്മദിനമായിട്ട് മലയാളത്തിന്റെ സൂപ്പര്‍ഹീറോയെ നാണംകെടുത്തിയല്ലോ എന്നാണ് ആരാധകര്‍ മാത്തുക്കുട്ടിയോട് ചോദിക്കുന്നത്. നിരവധി രസകരമായ കമന്റുകള്‍ മാത്തുക്കുട്ടിയുടെ പോസ്റ്റിനു താഴെ വന്നിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :