പ്രിയപ്പെട്ട സഹോദരനൊപ്പം കുട്ടിതാരങ്ങള്‍; ഇവരെ മനസിലായോ?

രേണുക വേണു| Last Updated: വ്യാഴം, 17 ജൂണ്‍ 2021 (09:30 IST)

ഈ ചിത്രത്തില്‍ കാണുന്ന മൂന്ന് താരങ്ങളെ മനസിലായോ? ഇതില്‍ രണ്ട് പേര്‍ കുട്ടിക്കാലത്ത് തന്നെ മലയാളികളുടെ ഹൃദയങ്ങള്‍ കീഴടക്കിയവരാണ്. സഹോദരിമാരായ ശാലിനിയും ശ്യാമിലിയുമാണ് ഇത്. മലയാളികള്‍ക്ക് പ്രിയപ്പെട്ട ബാലതാരങ്ങളായിരുന്നു ഇരുവരും.

ഈ ചിത്രത്തില്‍ ശാലിനിക്കും ശ്യാമിലിക്കും ഒപ്പം നില്‍ക്കുന്നത് സഹോദരന്‍ റിഷി റിച്ചാര്‍ഡ് ആണ്. മൂവരുടെയും കുട്ടിക്കാല ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. റിഷിയുടെ താഴെയുള്ള സഹോദരിമാരാണ് യഥാക്രമം ശാലിനിയും ശ്യാമിലിയും. മൂന്ന് പേരും സിനിമയില്‍ സജീവമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :