jibin|
Last Updated:
ചൊവ്വ, 15 മാര്‍ച്ച് 2016 (08:57 IST)
നിലപാടുകളോട് സംവദിക്കാന്‍ ഭയപ്പെടുന്നവരാണ് രഞ്ജിത്ത് ചിത്രം ലീലയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് തിരക്കഥാകൃത്ത് ഉണ്ണി ആർ. സമൂഹത്തില്‍ അസഹിഷ്‌ണുതയെന്ന വിപത്ത് പടരുബോള്‍ ഇത്തരത്തിലുള്ള വിലക്കുകളും നീക്കങ്ങളും സാധാരണമാണ്. പ്രതികരണശേഷി നഷ്‌ടപ്പെട്ട ചിലരാണ് ലീലയുടെ വിലക്കിന് പിന്നില്‍. എന്നാല്‍, ഏതു ശക്തിയേയും അതിജീവിച്ച് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ മനസറിഞ്ഞാണ് രഞ്ജിത് ലീലയുടെ
ചിത്രീകരണത്തിനിടെയില്‍ പ്രവര്‍ത്തിച്ചത്. അവര്‍ ചോദിച്ച വേതനം നല്‍കാന്‍ അദ്ദേഹം മടികാണിച്ചില്ല എന്നതിനുപരിയായി അവരെ പിന്തുണയ്‌ക്കുകയും ചെയ്‌തു. എന്നാല്‍, നേര്‍ക്കുനേര്‍ നിന്ന് സംസാരിക്കാനും നിലപാടുകളോട് പ്രതികരിക്കാന്‍ ശക്തിയില്ലാത്തവരുമായ ചിലര്‍ ലീലയ്‌ക്കെതിരെ തിരിഞ്ഞു. ഇവര്‍ എന്തിനെയോ ഭയപ്പെടുന്നുണ്ടെന്നും നവമലയാളിക്ക് അനുവദിച്ച അഭിമുഖത്തില്‍
ഉണ്ണി വ്യക്തമാക്കി.
ലീല നേരിട്ടതു പോലെയുള്ള വിലക്കുകളും പ്രതിസന്ധികളും എല്ലാക്കാലത്തും മലയാള സിനിമയില്‍ ഉണ്ടായിരുന്നു. തൊഴിലാളികള്‍ക്കൊപ്പം നിന്നുവെന്ന കുറ്റമാണ് ഈ സാഹചര്യങ്ങള്‍ സൃഷ്‌ടിച്ചത്. കമ്പോളത്തിന്റെ ചട്ടക്കുടില്‍ നിന്ന് പുറത്തു ചാടാന്‍ ശ്രമിക്കുബോഴാഴും പഴകിയ നിയമങ്ങളെ ചോദ്യം ചെയ്യുബോഴുമാണ് വിലക്കുകള്‍ വരുന്നത്. എന്നാല്‍ തൊഴിലാളികളുടെ മനസറിഞ്ഞു പ്രവര്‍ത്തിച്ചതിനാണ് ലീലയ്‌ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ചിലര്‍ തീരുമാനിച്ചതെന്ന് ചിത്രത്തിന്റെ
തിരക്കഥാകൃത്ത് പറഞ്ഞു.
സിനിമയെന്നാല്‍ കലയുടെയും കച്ചവടത്തിന്റെയും ലോകം കൂടിയാണ്. വിലക്കുകളിലൂടെ ഒരിക്കലും ഈ കലയെ മറച്ചു പിടിക്കാന്‍ സാധിക്കില്ല. സിനിമയില്‍ ഇനി വിലക്കുകള്‍ അല്ല, തുറന്ന മനസ്സോടെ
ചിത്രത്തെ സമീപിക്കുന്നവരാണ് വേണ്ടതെന്നും ഉണ്ണി ആര്‍ പറഞ്ഞു.
വേതന വര്‍ദ്ധനവ് അംഗീകരിക്കില്ലെന്ന നിര്‍മ്മാതാക്കളുടെ സംഘടനയുടെ നിലപാടിന് എതിരെ നിന്നതാണ് രഞ്ജിത്തിനെതിരെ തിരിയാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയെ പ്രേരിപ്പിച്ചത്. തൊഴിലാളികളുടെ ആവശ്യത്തെ പിന്തുണച്ച രഞ്ജിത്തിനെ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. രഞ്ജിത്തിനോടുള്ള പ്രതികാര നടപടിയെന്നോണം ചിത്രത്തിന്റെ റിലീസ് തടയാനാണ് നിര്‍മ്മാതാക്കളുടെ നീക്കം. ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍.