ഫോണിലൂടെ അശ്ലീലസന്ദേശം അയച്ചതിനു പ്രമുഖ പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് അറസ്റ്റില്‍

പെണ്‍കുട്ടിയ്ക്ക് അശീലസന്ദേശം അയച്ചതിനു പ്രമുഖ പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് അറസ്റ്റില്‍

പൊന്‍കുന്നം, പൊലീസ്, അറസ്റ്റ് ponkunnam, police, arrest
പൊന്‍കുന്നം| Sajith| Last Updated: വെള്ളി, 11 മാര്‍ച്ച് 2016 (12:46 IST)
വിദ്യാര്‍ത്ഥിനിയ്ക്ക് വാട്‍സാപ്പിലൂടെ അശ്ലീല സന്ദേശം അയയ്ക്കുകയും ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തുകയും ചെയ്ത പ്രമുഖ പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്‍കുന്നം കാവാലിമാക്കല്‍ തകടിത്താഴെ പി എസ് സുലൈമാന്‍ എന്നയാളാണു പൊന്‍കുന്നം പൊലീസിന്‍റെ വലയിലായത്.

സുലൈമാന്‍ സ്ഥിരമായി ഫോണ്‍ വഴിയുള്ള ശല്യപ്പെടുത്തലുകള്‍ നടത്തിയതോടെ സഹികെട്ട പെണ്‍കുട്ടി പിതാവിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസിനും സൈബര്‍ സെല്ലിനും പരാതി നല്‍കി. പൊന്‍കുന്നം എസ്.ഐ നിസാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :