Rekhachithram Box Office Collection: അടിച്ചു കേറി ആസിഫ് അലി; 2025 ലെ ആദ്യ സൂപ്പര്‍ഹിറ്റ് ഉറപ്പിച്ച് 'രേഖാചിത്രം'

റിലീസ് ദിവസം 2.20 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യ ഗ്രോസ് കളക്ഷന്‍

Rekhachithram Movie
Rekhachithram Movie
രേണുക വേണു| Last Modified ശനി, 11 ജനുവരി 2025 (06:40 IST)

Collection: ബോക്‌സ്ഓഫീസില്‍ വന്‍ കുതിപ്പുമായി രേഖാചിത്രം. ആദ്യ രണ്ട് ദിനങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള ഗ്രോസ് കളക്ഷന്‍ അഞ്ച് കോടിക്കു അടുത്തെത്തി. ഒരു ആസിഫ് അലി ചിത്രത്തിനു കേരള ബോക്‌സ്ഓഫീസില്‍ നിന്നു ലഭിക്കുന്ന ഏറ്റവും മികച്ച തുടക്കങ്ങളില്‍ ഒന്നാണിത്.

റിലീസ് ദിവസം 2.20 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യ ഗ്രോസ് കളക്ഷന്‍. രണ്ടാം ദിനം അത് രണ്ടര കോടിക്ക് മുകളില്‍ പോയിട്ടുണ്ട്. ഓവര്‍സീസ് കളക്ഷന്‍ കൂട്ടാതെ തന്നെ ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് അഞ്ച് കോടി കളക്ഷനിലേക്ക് എത്താന്‍ രേഖാചിത്രത്തിനു സാധിച്ചു. ഇതോടെ 2025 ലെ ആദ്യ സൂപ്പര്‍ഹിറ്റ് ആയിരിക്കും രേഖാചിത്രമെന്ന് ഏറെക്കുറെ ഉറപ്പായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.10 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ മാത്രം രേഖാചിത്രത്തിന്റേതായി വിറ്റു പോയത്.

ദ് പ്രീസ്റ്റിനു ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തിരിക്കുന്ന രേഖാചിത്രത്തില്‍ ആസിഫ് അലി, അനശ്വര രാജന്‍, മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സിദ്ധിഖ്, ജഗദീഷ്, സറിന്‍ ഷിഹാബ് എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയെ എഐ ടെക്‌നോളജിയുടെ സഹായത്തില്‍ ഈ സിനിമയില്‍ കൊണ്ടുവന്നിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :