1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mrunal thakur's monokini from beach sets internet on fire

നീല മോണോക്കിനിയിൽ തിളങ്ങി മലയാളികളുടെ സീത, വൈറലായി മൃണാൾ താക്കൂറിൻ്റെ വെക്കേഷൻ ചിത്രങ്ങൾ

Mrunal thakur
മലയാളികൾക്ക് സീതാരാമം എന്ന ഒറ്റ സിനിമയിലെ സീത എന്നകഥാപാത്രത്തിലൂടെ പ്രിയങ്കരിയായ നടിയാണ് മൃണാൾ താക്കൂർ. ഹിന്ദിയിൽ ജേഴ്സി എന്ന സിനിമയിലൂടെ തന്നെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റാൻ മൃണാളിനായിരുന്നു. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ താരം പങ്കുവെച്ച വെക്കേഷൻ ചിത്രങ്ങളാണ് വൈറലാകുന്നത്.
 
നീല നിറത്തിലുള്ള മോണോക്കിനിയിൽ അതിമനോഹരമായി ചിരിച്ചുകൊണ്ടുള്ള താരത്തിൻ്റെ ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ബീച്ചിൽ നിന്നും നനഞ്ഞ മുടിയുമായുള്ളതാണ് താരത്തിൻ്റെ ലുക്ക്. പശ്ചാത്തലമായി കടലും തീരവും മണലുമെല്ലാം കാണാം. ഇൻസ്റ്റഗ്രാമിൽ 8.5 മില്യൺ പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരത്തിൻ്റെ ചിത്രങ്ങളെല്ലാം തന്നെ ഇവിടെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ആദിത്യ റോയ് കപ്പൂറിനൊപ്പം അഭിനയിക്കുന്ന ഗുമ്രയാണ് മൃണാലിൻ്റെ റിലീസിനായി കാത്തിരിക്കുന്ന സിനിമ.
 
അടുത്ത ലേഖനം
HBD Rashmika: കന്നഡയിൽ കത്തിനിന്ന നടി, രക്ഷിത് ഷെട്ടിയുമായി വേർപിരിഞ്ഞത് ആരാധകരെ കൂടി ഞെട്ടിച്ചു