'വാരിസ്' സെല്‍ഫി, വിജയ് ചിത്രത്തിന്റെ റിലീസ് എപ്പോള്‍ ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (14:55 IST)
വിജയിനെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന 'വാരിസ്' ഒരുങ്ങുകയാണ്. ഷൂട്ടിംഗ് ഹൈദരാബാദില്‍ നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. ദില്‍ രാജു നിര്‍മ്മിക്കുന്ന ചിത്രം തമിഴ്-തെലുങ്ക് ഭാഷകളിലായി പ്രദര്‍ശനത്തിന് എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റില്‍ നിന്ന് വിജയ്ക്കൊപ്പമുള്ള സെല്‍ഫി പങ്കിട്ടിരിക്കുകയാണ് രശ്മിക മന്ദാന.

ഒക്ടോബര്‍ അവസാനത്തോടെ മുഴുവന്‍ ചിത്രീകരണവും പൂര്‍ത്തിയാകുമെന്നും 2023 പൊങ്കലിന് ചിത്രം റിലീസ് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

പ്രശസ്ത കൊറിയോഗ്രാഫര്‍ ജാനി മാസ്റ്ററാണ് ചിത്രത്തിലെ ഗാനത്തിന് കൊറിയോഗ്രാഫി ചെയ്യുന്നത്. വിജയ്‌ക്കൊപ്പം 'മാസ്റ്റര്‍', 'ബീസ്റ്റ്' എന്നീ ചിത്രങ്ങളില്‍ അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു കുടുംബ കേന്ദ്രീകൃത കഥയായിരിക്കും സിനിമ പറയുന്നത്.ആക്ഷന്‍, മാസ് ഘടകങ്ങള്‍, നല്ല ഗാനങ്ങള്‍ എല്ലാം ചേര്‍ന്ന ഒരു ഫാമിലി എന്റര്‍ടെയ്നര്‍ ആയിരിക്കും ചിത്രം.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :