അപര്‍ണ|
Last Modified ഞായര്‍, 11 മാര്‍ച്ച് 2018 (12:16 IST)
ഇന്നത്തെ സ്ത്രീകള്‍ പറയുന്ന ഫെമിനിസം എന്താണെന്നു മനസ്സിലാകുന്നില്ലെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. ഇന്നത്തെ ചില സ്ത്രീകള്‍ പറയുന്ന ഫെമിനിസം എന്താണെന്ന് കൃത്യമായി മനസ്സിലാകുന്നില്ലെന്ന് രഞ്ജിത് കൗമുദി ഫ്‌ളാഷ് മൂവിസിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ആണുങ്ങള്‍ക്കില്ലാത്ത ഗര്‍ഭപാത്രം എനിയ്‌ക്കെന്തിനാണ് എന്നൊക്കെ ചോദിക്കുന്ന സ്ത്രീകളോട് എന്താണ് പറയേണ്ടത്. എന്ത് പറഞ്ഞാലും ചെയ്താലും അവര്‍ക്ക് അവരുടേതായ ന്യായീകരണങ്ങള്‍ കാണുമായിരിക്കും പക്ഷേ അത്തരം ഫെമിനിസ്റ്റ് ചിന്തകളോട് എനിക്ക് യോജിക്കാന്‍ കഴിയില്ലെന്ന് സംവിധായകന്‍ പറയുന്നു.
‘എന്റെ സിനിമകളില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് എന്റെ അമ്മയെയും സഹോദരിയെയും ഭാര്യയെയും മകളെയും പോലുള്ള സ്ത്രീകളെയാണ്. സ്ത്രീകളെ വളരെയധികം ബഹുമാനിക്കുന്ന ഒരാളാണ് ഞാന്‍. എന്റെ അമ്മയും മകളും ഭാര്യയും സഹോദരിയുമാണ് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സ്ത്രീകള്‍‘ - രഞ്ജിത് പറയുന്നു.
ജയസൂര്യ നായകനാകുന്ന ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രമാണ് രഞ്ജിത്തിന്റെ അടുത്ത പടം.