'എന്റെ പൂച്ച ചേച്ചി...'; മതിവരുവോളം ചിരിച്ച് ചിത്ര, രഞ്ജിനിക്ക് കൂടെ വീണ്ടും വാനമ്പാടി

കെ ആര്‍ അനൂപ്| Last Updated: ശനി, 2 സെപ്‌റ്റംബര്‍ 2023 (15:19 IST)
മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയെ ചെന്നൈയില്‍ വച്ച് വീണ്ടും കാണാനായ സന്തോഷത്തിലാണ് അവതാരകയായ രഞ്ജിനി ഹരിദാസ്. വര്‍ഷങ്ങള്‍ക്കു മുമ്പ് 2007ല്‍ ചെന്നൈയില്‍ വച്ചാണ് ആദ്യമായി ചിത്രയെ രഞ്ജിനി കാണുന്നതും സംസാരിക്കുന്നതും. ചിത്ര ചേച്ചി തനിക്ക് കുടുംബാംഗം പോലെയാണെന്ന് രഞ്ജിനി പലതവണ പറഞ്ഞിട്ടുണ്ട്.















A post shared by Ranjini Haridas (@ranjini_h)

ഇരുവര്‍ക്കും ഇടയിലെ സൗഹൃദത്തിന്റെ ആഴം വളരെ വലുതാണ്. ചിത്രയെ സ്‌നേഹത്തോടെ പൂച്ച ചേച്ചി എന്നാണ് രഞ്ജിനി വിളിക്കാറുള്ളത്.
ശാന്ത സ്വഭാവമുള്ള വിനയമുള്ള വ്യക്തിയാണ് ചിത്ര ചേച്ചി.ചേച്ചിയെപ്പോലൊരാള്‍ എങ്ങിനെ എന്നെപ്പോലെ ഒരാളെ ഇഷ്ടപ്പെട്ടു എന്ന് കരുതുന്നവരും ധാരാളം പേരുണ്ടെന്ന് രഞ്ജിനി ഒരു അഭിമുഖത്തിനിടെ പറഞ്ഞിട്ടുണ്ട്.
ഏതു കാര്യവും ചിത്ര ചേച്ചിയോട് എനിക്ക് മനസ്സ് തുറന്ന് സംസാരിക്കാന്‍ ആവുമെന്നും രഞ്ജിനി ഇരുവര്‍ക്കും ഇടയിലെ സൗഹൃദത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പറഞ്ഞിരുന്നു.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :