Rijisha M.|
Last Modified ഞായര്‍, 3 ജൂണ്‍ 2018 (15:45 IST)
ആലിയ ഭട്ടുമായി താൻ പ്രണയത്തിലാണെന്ന രൺബീർ കപൂറിന്റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് ലോകം. എന്നാൽ പ്രേക്ഷകരേക്കാൾ കൂടുതൽ നടുങ്ങിയിരിക്കുന്നത് കത്രീന കൈഫ് ആണ്.
രൺബീറും കത്രീനയും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹം വരെ എത്തിയിരുന്ന പ്രണയത്തിൽ നിന്ന് പിന്നീട് ഇവർ പിരിയുകയായിരുന്നു. ഈ വേർപിരിയലിന് ശേഷമാണ് രൺബീർ ആലിയയുമായി സൗഹൃദത്തിലാകുകയും ശേഷം പ്രണയത്തിലാകുകയും ചെയ്‌തത്.
എന്നാൽ കത്രീന പ്രണയ ബന്ധങ്ങളിൽ നിന്നെല്ലാം മാറി നിൽക്കുകയായിരുന്നു. അതിനിടെ കത്രീന ഇൻസ്‌റ്റാഗ്രാമിൽ പങ്കിട്ട പോസ്‌റ്റാണ് പ്രേക്ഷകർക്കിടയിൽ ചർച്ച. ‘ഞാൻ അത് കണ്ടതിന് ശേഷം മാത്രമേ വിശ്വസിക്കൂ’ എന്നാണ് കത്രീനയുടെ പോസ്‌റ്റ്. ഈ കുറിപ്പിന് പിന്നിൽ രൺബീർ ആണെന്നാണ് ആരാധകർ പറയുന്നത്.