'ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ല,' അന്ന് രംഭ പറഞ്ഞത്

രേണുക വേണു| Last Modified ശനി, 5 ജൂണ്‍ 2021 (11:58 IST)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് രംഭ. ഇന്ന് താരത്തിന്റെ 45-ാം ജന്മദിനമാണ്. സിനിമാ വിശേഷങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതിനൊപ്പം വിവാദങ്ങളിലും ഇടംപിടിച്ചിട്ടുള്ള താരമാണ് രംഭ. അതിലൊന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രംഭ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍.

2008 ല്‍ രംഭയെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അബോധാവസ്ഥയിലാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. രംഭ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നായിരുന്നു അന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍, പിന്നീട് താരം തന്നെ ഇത്തരം വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തി. താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്ന് രംഭ മാധ്യമങ്ങളോട് പറഞ്ഞു.


വിജയലക്ഷ്മി യീതി എന്നാണ് രംഭയുടെ യഥാര്‍ഥ പേര്. സിനിമയിലെത്തിയപ്പോള്‍ അമൃത എന്ന പേര് സ്വീകരിച്ചു. പിന്നീടാണ് രംഭയാകുന്നത്. ബോളിവുഡിലെ പ്രമുഖ താരം ദിവ്യ ഭാരതിയുടെ രൂപസാദൃശ്യമുള്ള രംഭയ്ക്ക് തുടക്കകാലം മുതലേ ഒരുപാട് ആരാധകര്‍ ഉണ്ടായിരുന്നു.

തെലുങ്ക് സിനിമാ കുടുംബത്തിലാണ് രംഭയുടെ ജനനം. 1992 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത സര്‍ഗം എന്ന സിനിമയിലൂടെയാണ് രംഭ തുടക്കം കുറിക്കുന്നത്. മമ്മൂട്ടി, രജനീകാന്ത്, സല്‍മാന്‍ ഖാന്‍, ജയറാം തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം രംഭ അഭിനയിച്ചിട്ടുണ്ട്.

പ്രമുഖ വ്യവസായി ഇന്ദ്രന്‍ പത്മനാഥനെ 2010 രംഭ വിവാഹം ചെയ്തു. വിവാഹത്തിനുശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :