രജനികാന്തിനെ മണ്ടനാക്കി, താരം കോടതിയില്‍

ചെന്നൈ| Last Modified ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (16:33 IST)
അനുവാദമില്ലാതെ തന്റെ പേര് ചിത്രത്തിന്റെ തലക്കെട്ടില്‍ ചേര്‍ത്തതിനെതിരെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് കോടതിയില്‍. അടുത്തുതന്നെ പുറത്തിറങ്ങാനിരുന്ന മേ ഹൂം രജനികാന്ത് എന്ന സിനിമയ്ക്കെതിരെയാണ് താരം കോടതിയെ സമീപിച്ചിരിക്കുന്നത്.

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തിന്റെ പേര് കില്ലര്‍ രജനികാന്ത് എന്നാണ്. മണ്ടനും തമാശക്കാരനുമായ ഒരു സിബിഐ ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്.

തന്റെ പേര് ദുരുപയോഗം ചെയ്തുവെന്നും അനുവാദം ചോദിക്കാതെയാണ് ചിത്രത്തില്‍ തന്റെ പേരുപയോഗിച്ചതെന്നുമാണ് ചിത്രത്തിനെതിരെയുള്ള രജനിയുടെ ആരോപണങ്ങള്‍. കേസ് പരിഗണിക്കുന്നത് 22ലേക്ക് മാറ്റിവച്ച
മദ്രാസ് ഹൈക്കോടതി ചിത്രത്തിന്റെ റിലീസ് താത്ക്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്.

ഫൈസല്‍ സെയ്ഫ് സംവിധാനം ചെയ്യുന്ന മേ ഹൂം രജനികാന്തില്‍ ആദിത്യ മേനോനാണ് നായകാനാകുന്നത്. ചിത്രത്തില്‍ കവിത, ശക്തി കപൂര്‍, സുനില്‍ പാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.













ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :