നാലുവര്‍ഷത്തോളമായി രജിഷ വിജയന്‍ പ്രണയത്തില്‍ ? കാമുകനും സിനിമയില്‍ നിന്ന് ! ആശംസകളുമായി താരങ്ങള്‍

Rajisha Vijayan
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ഫെബ്രുവരി 2024 (09:14 IST)
Rajisha Vijayan
സിനിമാതാരങ്ങളുടെ പ്രണയ വാര്‍ത്തകള്‍ പലപ്പോഴായി വന്നു പോകാറുണ്ട്. അക്കൂട്ടത്തില്‍ ഒടുവിലായി എത്തിയ പേരാണ് രജിഷ വിജയന്റേത്. താരം പ്രണയത്തില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഛായാഗ്രാഹകന്‍ ടോബിന്‍ തോമസുമായി രജിഷ പ്രണയത്തില്‍ ആയെന്നും ഇരുവരും ലീവിങ് ടുഗതര്‍ ആണെന്നും പറയപ്പെടുന്നു.


സ്റ്റാന്റ് അപ്, ദ ഫെയില്‍ ഐ, ഖൊഖൊ, ലൗഫുലി യുവര്‍സ് വേദ തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹകനാണ് ടോബിന്‍ തോമസ്. ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്ത പ്രചരിക്കാനുള്ള കാരണം ടോബിന്‍ പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ്.
രജിഷയ്‌ക്കൊപ്പമുള്ള ചിത്രങ്ങളോടൊപ്പമാണ് ടോബിന്റെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള നാലുവര്‍ഷത്തെ കുറിച്ചാണ് റോബിന്‍ പറയുന്നത്.

'നമ്മള്‍ ഒരുമിച്ചുള്ള 1461 ദിവസങ്ങള്‍. ഒരുപാട് പ്രണയവും സന്തോഷങ്ങളും പരസ്പരമുള്ള വിഡ്ഢിത്തരങ്ങളും സഹിച്ചുകൊണ്ട് സൂര്യന് താഴെ ഇനിയുമെത്ര യാത്രകള്‍',-ടോബിന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.അഹാന കൃഷ്ണ, മമിത ബൈജു, രാഹുല്‍ റിജി നായര്‍, നിരഞ്ജന അനൂപ്, നൂറിന്‍ ഷെരീഫ് തുടങ്ങിയ നിരവധി താരങ്ങള്‍ ടോബിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.

ഖൊഖൊ എന്ന സിനിമയിലാണ് രജിഷയും റോബിനും ആദ്യമായി ഒന്നിച്ച് പ്രവര്‍ത്തിച്ചത്. ഈ സിനിമ 2021 ല്‍ ആയിരുന്നു പ്രദര്‍ശനത്തിന് എത്തിയത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :