Malaikottai Vaaliban Box Office Collection: മലൈക്കോട്ടൈ വാലിബന്റെ നഷ്ടം ഭീമം ! ഇനി ഒടിടിയിലേക്ക്

സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് പ്രകാരം 11 ദിവസം കൊണ്ട് വാലിബന്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത് 13.32 കോടി മാത്രമാണ്

Malaikottai Valiban
Malaikottai Valiban, Mohanlal, Malaikottai Valiban Review
രേണുക വേണു| Last Modified ബുധന്‍, 7 ഫെബ്രുവരി 2024 (08:41 IST)

Malaikottai Vaaliban: ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായി മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റെ തിയറ്റര്‍ റണ്‍ പൂര്‍ത്തിയാകുകയാണ്. പുതിയ സിനിമകള്‍ എത്തുന്നതിനാല്‍ മലൈക്കോട്ടൈ വാലിബന്‍ തിയറ്ററുകളില്‍ നിന്ന് പുറത്താകുകയാണ്. ബോക്‌സ് ഓഫീസ് കണക്കുകളില്‍ വാലിബന്റെ നിര്‍മാതാക്കള്‍ക്ക് വലിയ നഷ്ടം നേരിട്ടിരിക്കുകയാണ്.

സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് പ്രകാരം 11 ദിവസം കൊണ്ട് വാലിബന്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത് 13.32 കോടി മാത്രമാണ്. ആഗോള തലത്തില്‍ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 30 കോടിക്ക് മാത്രം താഴെയാണ്. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ബിസിനസ് കൂടി പരിഗണിച്ചാലും മുടക്കുമുതല്‍ തിരിച്ചു പിടിക്കാന്‍ സാധിച്ചിട്ടില്ല. 50 കോടിയില്‍ അധികമാണ് വാലിബന്റെ ചെലവ്. മാര്‍ച്ച് ആദ്യ വാരത്തോടെ വാലിബന്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തിയേക്കും.

അതേസമയം ഒന്നാം ഭാഗം പരാജയമാണെങ്കിലും രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മലൈക്കോട്ടൈ വാലിബന്‍ രണ്ടാം ഭാഗം കുറച്ചുകൂടി വലുതായിരിക്കും. കഥാപാത്രങ്ങളും വലുത് തന്നെ. മലൈക്കോട്ടൈ വാലിബന്‍ ഒന്നാം ഭാഗത്തിലെ പോലെ തന്നെ ഇന്ത്യന്‍ ഭൂപ്രദേശം തന്നെയായിരിക്കും ചിത്രത്തിന്റെ പശ്ചാത്തലമെന്നും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു. ഇപ്പോഴത്തെ ഡീഗ്രേഡിങ്ങോ ബോക്‌സ്ഓഫീസിലെ മോശം പ്രകടനമോ വാലിബന്റെ രണ്ടാം ഭാഗത്തെ ബാധിക്കില്ലെന്ന് നിര്‍മാതാവ് ഷിബു ബേബി ജോണും പറഞ്ഞു. ആദ്യ ഭാഗത്തെ പോലെ വലിയൊരു ക്യാന്‍വാസില്‍ തന്നെയായിരിക്കും രണ്ടാം ഭാഗവും പ്രേക്ഷകരിലേക്ക് എത്തുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :