പേരായില്ല, ചിത്രീകരണം പൂര്‍ത്തിയായി, 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' 'സൂപ്പര്‍ ശരണ്യ' സംവിധായകന്റെ കിടിലന്‍ പടം വരുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (12:13 IST)
ഭാവന സ്റ്റുഡിയോസിന്റെ അഞ്ചാമത്തെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി .തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ , സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്ലിനും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരുവനന്തപുരം, കൊച്ചി, ഹൈദ്രാബാദ്, പൊള്ളാച്ചി എന്നിവിടങ്ങളിലായി മൂന്ന് ഷെഡ്യൂളുകളിലായി 75 ദിവസത്തോളം ചിത്രീകരണം ഉണ്ടാകുമെന്ന് നേരത്തെ സംവിധായകന്‍ അറിയിച്ചിരുന്നു. 'പ്രൊഡക്ഷന്‍ നമ്പര്‍ 5' എന്ന താല്‍ക്കാലിക പേരിലാണ് സിനിമ അറിയപ്പെടുന്നത്.


സിനിമയ്ക്ക് ഇതുവരെയും പേരിട്ടിട്ടില്ല.ഗിരീഷ് ഏ ഡി, കിരണ്‍ ജോസി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തല്ലുമാല, സുലേഖ മനസില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു വിജയന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
അജ്മല്‍ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :