കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 17 ജനുവരി 2024 (08:59 IST)
suresh gopi daughter Bhagya Suresh wedding
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹമാണ് ഇന്ന്. കല്യാണത്തലേന്നുളള ഭാഗ്യയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഒപ്പം സുരേഷ് ഗോപിയുടെ കുടുംബത്തെയും കാണാം. കസബ ദാവണിയില്‍ മലയാള തനിമയോടെ ആയിരുന്നു താരപുത്രിയെ കാണാനായത്.ലളിതമായ ആഭരണങ്ങളും മുലപ്പൂവും കൂടിച്ചേര്‍ന്നപ്പോള്‍ കല്യാണ പെണ്ണിന് ഭംഗി കൂടി.
സുരേഷ് ഗോപിയും ഭാര്യ രാധികയും മകളുടെ വസ്ത്രത്തിനോട് ചേരുന്ന തരത്തിലായിരുന്നു ഡ്രസ്സ് തെരഞ്ഞെടുത്തത്. ഇതിന്റെ വീഡിയോ രാധിക പങ്കുവെച്ചിരുന്നു. വിവാഹ തലേന്നും ആഘോഷങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല. മമ്മൂട്ടിയും മോഹന്‍ലാലും കുടുംബത്തോടെ എത്തി കൂട്ടുകാരന്റെ മകള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
സൂപ്പര്‍താരങ്ങളുടെ കുടുംബ ഫോട്ടോ നിമിഷം നേരം കൊണ്ട് വൈറലായി മാറി.ശ്രേയസ് മോഹന്‍ ഭാഗ്യ സുരേഷിന്റെ വരന്‍.മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് തുടങ്ങിയ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കും.