ജയ് പുലിമുരുകൻ, ജയ് ലാലേട്ടൻ; പുലിമുരുകൻ കണ്ട് കോരിത്തരിച്ച് ജൂഡ് ആന്റണി

പണ്ടത്തെ ലാലേട്ടൻ പടങ്ങൾ കണ്ട് കോരിത്തരിച്ച് കയ്യടിച്ച് ഒരു പയ്യൻ ഉണ്ടായിരുന്നു, അവൻ ഇന്നലെ തിരിച്ചു വന്നു; ആരാണവൻ?

aparna shaji| Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2016 (11:05 IST)
മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാകും എന്ന കാര്യത്തിൽ സംശയമില്ല. പുലിമുരുകൻ തീയേറ്ററുകൾ ഭരിക്കുകയാണ്. സിനിമയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകൻ ജൂഡ് ആന്റണിയും പുലിമുരുകനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് ജൂഡ് പുലിമുരുകൻ കണ്ട അനുഭവം പങ്ക് വെച്ചത്.

ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പുലിമുരുകന്‍!! പണ്ട് ലാലേട്ടന്‍ പടങ്ങള്‍ കണ്ട് കോരിത്തരിച്ചു കയ്യടിച്ച ഒരു പയ്യന്‍ ഉണ്ടായിരുന്നു എന്നില്‍. അവന്‍ ഇന്നലെ തിരിച്ചു വന്നു. നമിച്ചു ലാലേട്ടാ. സിനിമയുടെ ന്യൂനതകള്‍ എല്ലാം നമുക്ക് മറക്കാം. ആ മഹാനടന്‍റെ അര്‍പ്പണ ബോധത്തിന് മുന്നില്‍. ഇങ്ങനെ ഒരു എഴുതിയ ഉദയ് കൃഷ്ണയുടെ ദീര്ഘവീക്ഷണത്തിന് മുന്നില്‍, വൈശാഖ് എന്ന സംവിധായകന്‍റെ ചങ്കൂറ്റത്തിന് മുന്നില്‍. പീറ്റര്‍ ഹൈന്‍ എന്ന പുലിക്കുട്ടന്റെ മികവിന് മുന്നില്‍, എല്ലാത്തിനും ഉപരി ഈ സിനിമക്ക് കാശ് മുടക്കിയ ടോമിച്ചന്‍ എന്ന നിര്‍മാതാവിന്റെ സപ്പോര്‍ട്ടിന് മുന്നില്‍. ജയ് പുലിമുരുകന്‍. ജയ് ലാലേട്ടന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :