‘പരമാവധി ശ്രമിച്ചു, ക്ഷമിക്കൂ’; ധനുഷ് ആരാധകരോട് നിർമാതാവ്

Last Modified വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (14:23 IST)
ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന എന്നൈ നോക്കി പായും തോട്ടയുടെ റിലീസ് വീണ്ടും മാറ്റി. റിലീസ് പലതവണ മാറ്റിയ ഈ ചിത്രം ഒടുവില്‍ സെപ്തംബര്‍ ആറിന് തീയേറ്ററുകളിലെത്തിക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ, ഇതിനു കഴിയാതെ വന്നതോടെയാണ് ക്ഷമാപണവുമായി നിർമാതാവ് രംഗത്തെത്തിയിരിക്കുന്നത്.

പറഞ്ഞ ദിവസം തന്നെ പുറത്തിറക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ സാധിച്ചില്ല. നിങ്ങളെപ്പോലെ ഞങ്ങളും നിരാശരാണ്. സിനിമ റിലീസ് ഉടന്‍ തന്നെ സുഗമമായി റിലീസ് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കും. ഇത്രയും കാലം ഞങ്ങള്‍ വേണ്ടി കാത്തിരുന്ന നിങ്ങള്‍ എല്ലാവരോടും കുറച്ച് കൂടി ക്ഷമിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. സെപ്തംബര്‍ 12 ന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു‘-നിര്‍മാതാവ് പി മദന്‍ പറഞ്ഞു.

2016 മാര്‍ച്ച് മാസത്തില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം ഏകദേശം രണ്ട് വര്‍ഷങ്ങള്‍ കൊണ്ടാണ് ചിത്രീകരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :