മമ്മൂക്കയുടെ ഭാര്യയായിട്ടായിരുന്നു അവസരം വന്നത്, കുറച്ച് സീനേ ഉണ്ടായിരുന്നുള്ളൂ: പ്രിയങ്ക നായര്‍

Last Modified ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (12:39 IST)
വെയില്‍, വിലാപങ്ങള്‍ക്കപ്പുറം, ജലം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ മുഖശ്രീ ആയി മാറിയ നടിയാണ് പ്രിയങ്ക നായർ. മോഹൻലാലിന്റെ കട്ട ആരാധിക കൂടെയായ താരത്തിനു മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ ഒരിക്കൽ അവസരം വന്നിരുന്നു. അടുത്തിടെയായിരുന്നു സംഭവം. മമ്മൂട്ടിയുമൊന്നിച്ച് അഭിനയിക്കുക എന്നത് തന്റെ വലിയ സ്വപ്‌നമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

‘മമ്മൂക്കയുടെ കൂടെ ഞാന്‍ അഭിനയിച്ചിട്ടില്ല. ഒരുപാട് അവസരങ്ങള്‍ വന്നിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ എനിക്ക് പല അവസരങ്ങളും നഷ്ടപ്പെടുകയായിരുന്നു. ചില അവസരങ്ങളില്‍ ആ കഥാപാത്രത്തിന് ഞാന്‍ ആപ്റ്റല്ലാതെ പോയിട്ടുണ്ട്. ഉണ്ട എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തിനായി വിളിച്ചിരുന്നു. എന്നാല്‍ ആ കഥാപാത്രത്തിന്റെ മെച്യൂരിറ്റി എന്റെ ഇപ്പോഴത്തെ ഫോട്ടോയുമായി യോജിക്കുന്നില്ല. കുറച്ച് സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും മമ്മൂക്കയുടെ ഭാര്യയായിട്ടുള്ള കഥാപാത്രമാണ്. പക്ഷേ അതും നഷ്ടമായി.’ - പ്രിയങ്ക പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :