ന്യൂഡല്‍ഹി|
AISWARYA|
Last Updated:
വ്യാഴം, 17 ഓഗസ്റ്റ് 2017 (14:03 IST)
ട്രോളുകാരുടെ ആക്രമണത്തിന് മിക്കപ്പോഴും ഇരയാകുന്ന വ്യക്തിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പലപ്പോഴും പ്രിയങ്ക ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റു ചെയ്യുന്ന ചിത്രങ്ങളാണ് ട്രോളര്‍മാര്‍ ആഘോഷമാക്കുന്നത്.
ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ഷോള്‍ ധരിച്ച് സ്വാതന്ത്ര്യദിനാശംസ പറഞ്ഞതിന്റെ പേരിലാണ് ഇത്തവണ സൈബര്‍ ആക്രമണത്തിന് പ്രിയങ്ക ഇരയായത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായിട്ട് കൂടി എന്തുകൊണ്ടാണ് പ്രിയങ്ക വെസ്റ്റേണ്‍ രീതിയിലുള്ള വസ്ത്രം ധരിച്ച് നില്‍ക്കുന്നതെന്നാണ് സൈബര്‍ വാദികളുടെ ചോദ്യം.
പരമ്പരാഗതമായ സാരി ധരിച്ചായിരുന്നില്ലേ നില്‍ക്കേണ്ടിയിരുന്നത് എന്നാണ് ഇവര്‍ ചോദിക്കുന്നത്. ഇന്ത്യന്‍ പതാകയെ ദുപ്പട്ടയാക്കി മാറ്റി പ്രിയങ്ക ഇന്ത്യന്‍ പതാകയെ അപമാനിച്ചെന്നുമാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രിയങ്കയെ ഫോളോ ചെയ്യുന്നവരില്‍ ചിലര്‍ പറയുന്നത്. താങ്കള്‍ ഇന്ത്യയിലേക്ക് തിരിച്ചുവരണമെന്നില്ലെന്നാണ് ചിലര്‍ പറയുന്നത്.
സാരി ധരിക്കാമായിരുന്നില്ലേയെന്നും ഈയൊരു ദിവസത്തിലെങ്കിലും താങ്കളെ ആ വസ്ത്രത്തില്‍ തങ്ങള്‍ പ്രതീക്ഷിച്ചിരുന്നെന്നും ചിലര്‍ പ്രതികരിക്കുന്നു. അതേസമയം പ്രിയങ്കക്കെതിരായ വിമര്‍ശനത്തെ ശക്തമായി എതിര്‍ത്തും ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.