രേണുക വേണു|
Last Modified ചൊവ്വ, 31 ഡിസംബര്‍ 2024 (14:32 IST)
Priya Raman and Ranjith: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രിയ രാമന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി പ്രമുഖ സൗത്ത് ഇന്ത്യന്‍ നായകന്‍മാര്‍ക്കൊപ്പമെല്ലാം പ്രിയ അഭിനയിച്ചിട്ടുണ്ട്. പ്രിയയുടെ വ്യക്തി ജീവിതം അത്ര സുഖരമായിരുന്നില്ല. പ്രണയവും വിവാഹവും വിവാഹമോചനവും പ്രിയയുടെ ജീവിതത്തെ ഒരുപാട് പ്രതിസന്ധികളിലേക്ക് നയിച്ചു.
നടന്‍ രഞ്ജിത്തുമായുള്ള പ്രണയവും അതിനുശേഷം നടന്ന വിവാഹമോചനവും പ്രിയയെ വലിയ രീതിയില്‍ തളര്‍ത്തി. 1999 ല്‍ നേസം പുതുസ് എന്ന സിനിമയിലൂടെയാണ് രഞ്ജിത്തും പ്രിയയും പ്രണയത്തിലാകുന്നത്. വൈകാതെ ഇരുവരും വിവാഹിതരായി. 2014 ല്‍ ഇരുവരും പിരിഞ്ഞു. കെ.ആര്‍ വിജയയുടെ സഹോദരിയും നടിയുമായ കെ ആര്‍ സാവിത്രിയുടെ മകള്‍ രാഗസുധയുമായി ഉണ്ടായിരുന്ന അവിഹിത ബന്ധത്തെ തുടര്‍ന്നാണ് രഞ്ജിത്തുമായി പ്രിയ പിരിഞ്ഞത്. അതിനുശേഷം രഞ്ജിത്ത് രാഗസുധയെ വിവാഹം കഴിച്ചു. പക്ഷെ, ആ ബന്ധം ഒരു വര്‍ഷം മാത്രമേ നില നിന്നുള്ളു.
രഞ്ജിത്ത് രാഗസുധയെ വിവാഹം കഴിച്ചപ്പോഴും പ്രിയ മറ്റൊരു വിവാഹത്തിനു തയ്യാറായില്ല. ഇതിനിടയില്‍ രോഗബാധിതനായ രഞ്ജിത്തിനെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയ വീണ്ടും അവരുടെ ജീവിതത്തിലേക്ക് കൂട്ടി. കോവിഡ് കാലത്തായിരുന്നു ഇരുവരും വീണ്ടും വിവാഹിതരായത്.
രഞ്ജിത്തുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിനു ശേഷം പ്രിയ പറഞ്ഞത് ഇങ്ങനെ: 'എന്റെ ജീവിതത്തില്‍ ഉണ്ടായതിന്റെയെല്ലാം ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. നൂറ് ശതമാനം പ്രശ്നങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഇതില്‍ നാടകീയമായി ഒന്നുമില്ല. വിവാഹമോചനം അത്യാവശ്യമാണെന്ന് ഞാന്‍ മനസിലാക്കി. ഇതി വലിയൊരു പ്രതിസന്ധി തന്നെയായിരുന്നു. മാനസികമായും വൈകാരികമായും വലിയ ബുദ്ധിമുട്ടിലൂടെ കടന്നുപോയി. ഞാന്‍ ഒരുപാട് കരഞ്ഞു,'
രഞ്ജിത്തിനും പ്രിയ രാമനും രണ്ട് ആണ്‍മക്കളുണ്ട്. വിവാഹമോചനത്തിനു ശേഷം മക്കളുടെ ഉത്തരവാദിത്തം പ്രിയ ഏറ്റെടുക്കുകയായിരുന്നു. 2014 ല്‍ വിവാഹമോചിതരായ പ്രിയയും രഞ്ജിത്തും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 22-ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച വിവരം ഇരുവരും വെളിപ്പെടുത്തിയത്. 'ആരാധകരുടെ സ്നേഹാശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു,' പ്രിയ രാമനെ ആലിംഗനം ചെയ്തുള്ള ചിത്രങ്ങള്‍ക്കൊപ്പം രഞ്ജിത്ത് അന്ന് കുറിച്ചു.