ഗ്ലാമറസായി പ്രിയ വാര്യർ; ബോളിവുഡ് സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ

Last Modified വ്യാഴം, 14 മാര്‍ച്ച് 2019 (10:24 IST)
ഒരു അഡാറ് ലവിലൂടെ ലോകമെമ്പാടും ആരാധകരെ ഉണ്ടാക്കിയ നടിയാണ് പ്രിയ പ്രകാശ് വാരിയർ. കണ്ണിരുക്കലിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരം ഇൻസ്റ്റഗ്രാമിൽ എറ്റവും അധികം ആളുകൾ ഫോളോ ചെയ്യുന്ന മലയാളതാരമായി മാറി.

പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ഈ വർഷം തുടക്കത്തിൽ തന്നെ ബോളിവുഡിൽ ഏറെ വിവാദങ്ങൾക്കു തുടക്കം കുറിച്ച ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഈ ഹിന്ദി ചിത്രം പൂർണമായും ലണ്ടനിൽ ചിത്രീകരിച്ചിരിക്കുന്നു.

ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരുന്നു. അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയെ കുറിച്ചുള്ള ചിത്രമാണെന്ന് ആരോപിച്ച് ഭർത്താവും നിർമാതാവുമാ ബോണി കപൂർ രംഗത്തു വന്നിരുന്നു. ശ്രീദേവിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നതെന്നും നടിയുടെ മരണവുമായി ബന്ധപ്പെട്ട ചില രംഗങ്ങൾ ട്രെയിലറിൽ ഉണ്ടെന്നുമാണ് ഇതിനു കാരണമായത്.

വിവാദങ്ങൾക്ക് തുടക്കമിട്ട ഒന്നാമത്തെ ടീസറിന് ശേഷം സിനിമയുടെ രണ്ടാമത്തെ ടീസർ മാർച്ച്‌ 15ന് വൈകിട്ട് പുറത്തുവിടും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :