Last Modified വ്യാഴം, 14 മാര്‍ച്ച് 2019 (08:29 IST)
ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടി ചാര്‍മിള ഇപ്പോള്‍ ദുരിതക്കയത്തിലാണ്. ഇടവേളയ്ക്കു ശേഷം സിനിമയില്‍ തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. പുതിയ സിനിമയില്‍ ഒരു വേഷം ലഭിച്ചെങ്കിലും മോശമായ ഇടപെടല്‍ മൂലം താന്‍ അതില്‍ നിന്ന് പിന്മാറിയെന്നും ചാര്‍മിള വനിതയുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തി.
‘മലയാള
സിനിമ വളരെ മാറിയിട്ടുണ്ട്. അടുത്തിടെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ നിര്‍മ്മാതാക്കളായ മൂന്നു ചെറുപ്പക്കാര്‍ രാത്രി മുറിയില്‍ കടന്നുവന്ന് മോശമായി സംസാരിച്ചു. അവരുടെ ഇഷ്ടത്തിനു വഴങ്ങാതിരുന്നതിനാല്‍ രാത്രി തന്നെ സഹായിയേയും കൂട്ടി ഇറങ്ങേണ്ടി വന്നു. ട്രെയിന്‍ ടിക്കറ്റിനുള്ള പണം കടം വാങ്ങിയാണ് തിരിച്ചു പോന്നത്. നായികയായിരുന്ന കാലത്തു പോലും ഇത്തരം അനുഭവങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല.‘ -
ചാർമിള പറയുന്നു.
മലയാളത്തില്‍ ചാര്‍മിള അഭിനയിച്ച നാലു സിനിമകള്‍ റിലീസ് ചെയ്യാനുണ്ട്. തമിഴിലും അമ്മ വേഷങ്ങള്‍ രണ്ടെണ്ണം അഭിനയിച്ചു. ‘കട്ടപ്പനയിലെ ഋത്വിക് റോഷ’ന്റെ തമിഴാണ് ഇനി വരാനുള്ളത്.