മുഖം കാണിക്കാതെ ബ്ലാക്ക് ആൻഡ് വൈറ്റിൽ ‘ലൂസിഫർ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മുഖം കാണിക്കാതെ ബ്ലാക്ക് ആൻഡ് വൈറ്റിൽ ‘ലൂസിഫർ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Rijisha M.| Last Modified ഞായര്‍, 8 ജൂലൈ 2018 (11:06 IST)
പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ.
‘ലൂസിഫറി’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. പകയുടെയും പ്രതികാരത്തിന്റെയും കഥയാണു മോഹൻലാലിനെ നായകനായി പൃഥ്വി ഒരുക്കുന്നതെന്ന വ്യക്തമായ സൂചന നൽകി ‘ബ്ലഡ്, ബ്രദർഹുഡ്, ബിട്രേയൽ’ എന്ന ടാഗ്‌ലൈനുമായാണു ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയത്.

മോഹൻലാലും പൃഥ്വിരാജും തങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട പോസ്റ്റർ മിനുറ്റുകള്‍ക്കകം വൈറലായി. മുണ്ടുടുത്ത മോഹൻലാലിന്റെ മുഖം കാണിക്കാതെയാണു കറുപ്പിലും വെളുപ്പിലും തീർത്ത പോസ്റ്റര്‍ ആരാധകർക്കു മുന്നിലെത്തിച്ചിരിക്കുന്നത്. മുരളി ഗോപിയാണു ചിത്രത്തിന്റെ തിരക്കഥ.

ടിയാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചുനടന്ന ചര്‍ച്ചകള്‍ക്കിടെയാണ് മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ പൃഥ്വി തീരുമാനിച്ചത്. ലൂസിഫര്‍ എന്ന തിരക്കഥ മുരളി ഗോപി പൃഥ്വിക്ക് നല്‍കിയതും ഈ ലൊക്കേഷനില്‍ വച്ചാണ്. കാമ്പില്ലാത്ത സിനിമകള്‍ക്ക് ഇനി തലവച്ചുകൊടുക്കില്ല എന്ന തീരുമാനമെടുത്ത ശേഷം മോഹന്‍ലാല്‍ നല്ല തിരക്കഥകളുമായി വരുന്നവരെ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ ആവേശം കയറിയ മോഹന്‍ലാല്‍ ഈ പ്രൊജക്ടിന് ഉടന്‍ തന്നെ സമ്മതം മൂളുകയായിരുന്നു.

‘ഈ അടുത്ത കാലത്ത്’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്നിവ ബ്രില്യന്‍റ് തിരക്കഥകളായിരുന്നു. മോഹന്‍ലാലിനെ മനസില്‍ കണ്ടെഴുതിയ ലൂസിഫറും വളരെ ത്രില്ലിംഗാണെന്ന അഭിപ്രായമാണുള്ളത്. സിനിമാലോകത്തെ പലരും ഈ ചിത്രത്തിന്‍റെ കഥ കേട്ട് വളരെ ഗംഭീരമാണെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. ഒരേസമയം മോഹന്‍ലാലിന്‍റെ താരപരിവേഷവും അഭിനയവും മുതലാക്കുന്ന ചിത്രമായിരിക്കും ഇത്. പൂര്‍ണമായും ഫെസ്റ്റിവല്‍ മൂഡ് ഉണ്ടാക്കുന്ന ചിത്രം. ലാല്‍ ഫാന്‍സുകാര്‍ക്കും ആഘോഷിക്കാന്‍ പറ്റുന്ന ചിത്രം എന്നു പറയാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :