തന്റെ മകളെ ആദ്യമായി കാണിക്കുന്ന സിനിമ ആടുജീവിതമായിരിക്കും; ഇതിലൂടെ ഒരു ആക്ടര്‍ എന്താണെന്ന് അവള്‍ മനസ്സിലാക്കുമെന്നും പൃഥ്വിരാജ്

Aadujeevitham The Goat Life
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 13 മാര്‍ച്ച് 2024 (15:33 IST)
തന്റെ മകളെ ആദ്യമായി കാണിക്കുന്ന സിനിമ ആടുജീവിതമായിരിക്കുമെന്നും ഇതിലൂടെ ഒരു ആക്ടര്‍ എന്താണെന്ന് അവള്‍ മനസ്സിലാക്കുമെന്നും പൃഥ്വിരാജ്. കുടുംബവുമായി ചെന്ന് സിനിമ കാണണമെന്ന് താന്‍ ആളുകളോട് പറയുമ്പോള്‍ പലരും തിരിച്ചു ചോദിക്കുന്ന ചോദ്യം നിങ്ങള്‍ മകളെ എന്തുകൊണ്ടാണ് സിനിമയ്ക്ക് കൊണ്ടുപോകാത്തതെന്നാണ്. അവള്‍ക്ക് ഒന്‍പതുവയസ് മാത്രമാണുള്ളത്. അവളെന്റെ സിനിമ കാണുമ്പോള്‍ അച്ഛന്‍ സ്‌ക്രീനില്‍ വന്നു എന്ന രീതിയിലായിരിക്കും മനസിലാക്കുക. അതുകൊണ്ടാണ് ഇതുവരെ സിനിമ കാണിക്കാതിരിക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. പക്ഷേ ഈ സിനിമ താന്‍ അവളെ അഭിമാനത്തോടെ കാണിക്കുമെന്നും ഈ സിനിമ കാണുമ്പോള്‍ അവള്‍ക്ക് തന്റെ അച്ഛന്‍ ഒരു ആക്ടര്‍ ആണെന്നും ഒരു ആക്റ്റര്‍ എന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് അവള്‍ക്ക് മനസ്സിലാകുമെന്നും പൃഥ്വിരാജ് പറഞ്ഞു.

അതേസമയം ആടുജീവിതം മ്യൂസിക് ലോഞ്ച് ഗംഭീരമായി നടന്നു. മലയാളം സിനിമ ഇന്നുവരെ കാണാത്ത വിധത്തിലുള്ള മ്യൂസിക് ലോഞ്ച് ആയിരുന്നു നടന്നത്. ഞായറാഴ്ച കൊച്ചിയിലെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടന്നത്. ആടുജീവിതത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എആര്‍ റഹ്മാനാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :