സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 13 മാര്‍ച്ച് 2024 (11:21 IST)
തെന്നിന്ത്യന്‍ താരറാണി രംഭയുടെ വിവാദ ഇന്റര്‍വ്യൂവില്‍ രോഷാകുലരായി രജനി ആരാധകര്‍. ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നടി രജനീകാന്തിനെ കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞത്. അഭിമുഖത്തില്‍ രംഭ സൂപ്പര്‍സ്റ്റാര്‍ രജനിയുടെ ചില തമാശകള്‍ വിവരിക്കുകയായിരുന്നു. ഇതാണ് വിവാദമായിരിക്കുന്നത്.
രംഭയുടെ വാക്കുകള്‍ ഇങ്ങനെ- അരുണാചലം സിനിമ ചെയ്യുമ്പോള്‍ ഹൈദരാബാദില്‍ സല്‍മാനൊപ്പം ബന്ധന്‍ എന്ന ചിത്രത്തിലും ഞാന്‍ അഭിനയിക്കുകയായിരുന്നു. അരുണാചലം ചിത്രത്തില്‍ രജനീകാന്തിനൊപ്പം ഹൈദരാബാദില്‍ ഷൂട്ടിങ്ങിലായിരുന്നപ്പോള്‍ ബന്ധന്‍ ടീമും ഹൈദരാബാദില്‍ ഉണ്ടായിരുന്നു. രാവിലെ രജനീകാന്തിനൊപ്പവും ഉച്ചയ്ക്ക് ശേഷം സല്‍മാന്‍ഖാനൊപ്പവുമായിരുന്നു അഭിനയിച്ചിരുന്നത്. ഒരു ദിവസം സല്‍മാന്‍ഖാനും ജാക്കി ഷറഫിനുമൊപ്പം രജനി സാര്‍ അരുണാചലം സെറ്റില്‍ എത്തി. അവരെ കണ്ടപ്പോള്‍ താന്‍ ഓടിപ്പോയി കെട്ടിപ്പിടിച്ചു. ഇത് രജനീ സാര്‍ ശ്രദ്ധിച്ചിരുന്നു. അവര്‍ പോയതിനുശേഷം രജനീ സാറും സുന്ദറും തമ്മില്‍ ഗൗരവമായ ചര്‍ച്ച നടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. രജനീകാന്ത് ദേഷ്യത്തില്‍ കഴുത്തില്‍ നിന്ന് തൂവാന താഴേക്ക് എറിയുന്നത് ഞാന്‍ കണ്ടു.
ഇതോടെ ഞാന്‍ ആശയക്കുഴപ്പത്തിലായി. ക്യാമറാമാന്‍ സെന്തില്‍ കുമാര്‍ വരുകയും ഇതെന്താ രംഭ എന്ന് ചോദിക്കുകയും ചെയ്തു. തനിക്കൊന്നും മനസ്സിലാവുന്നില്ലെന്നും രംഭ പറഞ്ഞു. എന്റെ കൂടെ അഭിനയിക്കില്ലെന്ന് രജനീകാന്ത പറഞ്ഞെന്ന് സെറ്റില്‍ ഉള്ളവര്‍ പറയുന്നതായി ഞാന്‍ അറിഞ്ഞു. ഇതോടെ ഞാന്‍ കരയാന്‍ തുടങ്ങി. അപ്പോള്‍ രജനി സാര്‍ വന്ന് നിങ്ങള്‍ എന്തിനാണ് ഈ കുട്ടിയെ കരയിപ്പിക്കുന്നതെന്ന് ചോദിച്ചു. എല്ലാവരോടും വഴക്ക് പറഞ്ഞു. ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു. അപ്പോള്‍ രജനി സാര്‍ യൂണിറ്റിലെ എല്ലാവരെയും വിളിച്ചു നിര്‍ത്തി പറഞ്ഞു. രാവിലെ സല്‍മാന്‍ ഖാനും മറ്റും വന്നപ്പോള്‍ രംഭ ഓടിപ്പോയി അവരെ കെട്ടിപ്പിടിച്ചു. സാധാരണ ഞങ്ങളുടെ സെറ്റില്‍ വരുമ്പോള്‍ അവള്‍ ഗുഡ്‌മോണിങ് മാത്രമാണ് പറഞ്ഞു പോകാറുള്ളത്. വടക്കേ ഇന്ത്യയില്‍ നിന്ന് വന്നവര്‍ ആയതുകൊണ്ടാണ് അവരോട് അങ്ങനെ ചെയ്യുന്നത്. ഞങ്ങള്‍ ദക്ഷിണേന്ത്യക്കാരായവര്‍ക്ക് എന്തെങ്കിലും കുറവുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന് രജനീസര്‍ ചോദിച്ചു.
അദ്ദേഹം വലിയ ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചത്. നാളെ മുതല്‍ എല്ലാവരും അണിനിരന്നു നില്‍ക്കട്ടെ, എല്ലപേരെയും ഒരേ രീതിയില്‍ ആലിംഗനം ചെയ്യണം. അതിനുശേഷം മാത്രമേ ഷൂട്ടിംഗ് ഉണ്ടാവു, ഇല്ലെങ്കില്‍ ഷൂട്ടിംഗ് ഇല്ല എന്ന് അദ്ദേഹം പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ പേടിച്ചുപോയി. പിന്നീടാണ് അദ്ദേഹം തമാശ പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായത്- രംഭ പറഞ്ഞു.