ലൂസിഫറില്‍ എന്താണ് ഒളിപ്പിച്ചുവച്ചിരിക്കുന്നത് ?; ഒരു സര്‍പ്രൈസ് ഉണ്ടെന്ന് പൃഥ്വി - വിവരങ്ങള്‍ പങ്കുവച്ച് രാജു

ലൂസിഫറില്‍ എന്താണ് ഒളിപ്പിച്ചുവച്ചിരിക്കുന്നത് ?; ഒരു സര്‍പ്രൈസ് ഉണ്ടെന്ന് പൃഥ്വി - വിവരങ്ങള്‍ പങ്കുവച്ച് രാജു

  lakshadweep , prithviraj mohanlal , lucifer , mohanlal , ലൂസിഫര്‍ , മോഹന്‍‌ലാല്‍ , പൃഥ്വി രാജ് , മുരളി ഗോപി
കൊച്ചി| jibin| Last Modified ഞായര്‍, 30 ഡിസം‌ബര്‍ 2018 (11:04 IST)
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍‌ലാല്‍ നായകനാകുന്ന ലൂസിഫര്‍. ആക്ഷന്‍ ഹീറോ പൃഥ്വി രാജിന്റെ ആദ്യ സംവിധാന സംരംഭമായതു കൊണ്ടു തന്നെ പ്രതീക്ഷകള്‍ക്ക് യാതൊരു പഞ്ഞവുമില്ല.

ലൂസിഫറുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. അതിനെതിരെ ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി രംഗത്തുവന്നിരുന്നു. എന്നാല്‍, സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായതായും പുതുവര്‍ഷ സമ്മാനമായി ഒരു സര്‍പ്രൈസ് ഉണ്ടെന്നുമാണ് പൃഥ്വി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

ഫേസ്‌ബുക്ക് ലൈവിലൂടെയാണ് ചിത്രത്തിന്റെ വിശേഷങ്ങള്‍ രാജു പങ്കുവച്ചത്. ‘സാധാരണയായി വര്‍ഷാവസാനം കുടുംബത്തോടൊപ്പം യാത്ര പോവുകയാണ് പതിവ്. ഇക്കുറിയും യാത്രയില്‍ തന്നെയാണ്. ചില പ്രത്യേക ആവശ്യങ്ങള്‍ക്കാണ് ഇപ്പോള്‍ നാട്ടില്‍ വന്നത്. പുതുവര്‍ഷാശംസകള്‍ നേരുന്നതിന് പുറമെ ഒരു സുപ്രധാനമായ സര്‍പ്രൈസ് പ്രഖ്യാപനം നടത്താനുമുണ്ട്, അതിനാണ് ലൈവില്‍ വന്നത്‘- എന്നും പൃഥ്വി പറഞ്ഞു.

'ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഇനി നാലു ദിവസത്തെ പാച്ചപ്പ് വര്‍ക്കുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ലക്ഷദ്വീപിലാണ് ഈ രംഗങ്ങള്‍ ചിത്രീകരിക്കേണ്ടത്. ലക്ഷദ്വീപിലേയ്ക്ക് ഇപ്പോള്‍ പോകാന്‍ കഴിയാത്തതു കൊണ്ടാണ് ചിത്രീകരണം നീണ്ടുപോയത്. ജനുവരി മധ്യത്തോടെ അത് പൂര്‍ത്തിയാകും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ഡബ്ബിങ്ങും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്‌' - എന്നും പൃഥ്വി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :