കെ ആര്‍ അനൂപ്|
Last Modified വെള്ളി, 24 ജൂണ്‍ 2022 (10:59 IST)
ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ,സംഭാഷണം എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ ആറ് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
ഫീല്‍ ഗുഡ് ഡ്രാമ ചിത്രത്തിന് കേരള ബോക്സ് ഓഫീസില്‍ നിന്നും മൂന്ന് ദിവസം കൊണ്ട് 1.25 കോടി രൂപ കളക്ഷന്‍ നേടി. അഞ്ച് ദിവസത്തെ കളക്ഷന്‍ 7.3 കോടിയും ആറാമത്തെ ദിവസം പ്രദര്‍ശന പൂര്‍ത്തിയായപ്പോള്‍ എട്ട് കോടി കളക്ഷന്‍ സിനിമ സ്വന്തമാക്കി. മൂന്നു കോടി ബജറ്റിലാണ് ഈ ചിത്രം നിര്‍മ്മിച്ചത്.
ജൂണ്‍ 17 നാണ് ചിത്രം റിലീസ് ചെയ്തത്.