ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടേണ്ടിവന്നതും ഏറ്റവും മികച്ച റിവ്യൂ കിട്ടിയതും പൂമരത്തിന്: എബ്രിഡ് ഷൈന്‍

ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടേണ്ടിവന്നതും ഏറ്റവും മികച്ച റിവ്യൂ കിട്ടിയതും പൂമരത്തിന്: എബ്രിഡ് ഷൈന്‍

Rijisha M.| Last Modified ചൊവ്വ, 27 നവം‌ബര്‍ 2018 (12:19 IST)
രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളിക്ക് അഭിമാനിക്കാവുന്ന വർഷമായിരുന്നു ഇത്. പൂമരം, ഈമയൗ തുടങ്ങിയ മലയാളം ചിത്രങ്ങൾ പ്രദർശിപ്പിക്കുനതുകൊണ്ടുതന്നെയായിരുന്നു ആ അഭിമാനവും.

ചലച്ചിത്ര മേളയില്‍ പങ്കെടുക്കാനെത്തിയ 'പൂമരം' സംവിധായകന് പറയാൻ ഒരുപാടുണ്ടായിരുന്നു. തന്റെ ഹൃദയത്തോട് ചേർത്ത് വെച്ച സിനിമയാണിതെന്ന് എബ്രിഡ് ഷൈന് പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമയില്‍ പൂമരം പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന് പുറമെ ഖേലേ ഇന്ത്യ ക്യാമ്പെയിന്റെ ഭാഗമായി എബ്രിഡ് സംവിധാനം ചെയ്ത 1983 പ്രദര്‍ശനത്തിനെത്തി.

'ഇത്തവണ ചലച്ചിത്രമേളയില്‍ രണ്ട് സിനിമകളുമായി എത്താന്‍ സാധിച്ചതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു. എന്റെ എല്ലാ സിനിമകളും വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നുമെല്ലാം പ്രചോദനമുള്‍ക്കൊണ്ടാണ് ഞാന്‍ തയ്യാറാക്കുന്നതാണ്

'1983 ല്‍ കാണിക്കുന്നത് പോലെ മടലുകൊണ്ട് ബാറ്റുണ്ടാക്കി ക്രിക്കറ്റ് കളിക്കുന്ന ബാല്യകാലമൊക്കെ പലര്‍ക്കും ഉണ്ടായിരിക്കും. പൂമരത്തിലെ ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ എല്ലാം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാല്‍ അത് പൂര്‍ത്തിയായപ്പോള്‍ എനിക്ക് ലഭിച്ച സംതൃപ്തി വളരെ വലുതായിരുന്നു. എനിക്ക് ഏറ്റവും മികച്ച റിവ്യൂ കിട്ടിയത് പൂമരമാണ്'- എബ്രിഡ് ഷൈന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :