' ബ്രായ്ക്കുള്ളില്‍ പത്തരമാറ്റ് '; ഒളിപ്പിച്ച് കടത്തിയ ഒന്നര കിലോ സ്വര്‍ണം പിടികൂടി

  സ്വര്‍ണവേട്ട , റാബിയത്ത് , വിമാനത്താവളം , ശ്രീപാര്‍വതി
തിരുവനന്തപുരം| jibin| Last Modified ശനി, 20 സെപ്‌റ്റംബര്‍ 2014 (16:36 IST)
തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ബ്രായ്‌ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നര കിലോ സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. തമിഴ്നാട് തിരുനെല്‍വേലി സ്വദേശിയായ റാബിയത്ത് ബാഹിറയാണ് (39) അറസ്‌റ്റിലായത്.

ഇന്ന് രാവിലെ ഏഴ് മണിക്ക് ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാരിയായിരുന്നു റാബിയത്ത്. നേരത്തെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് അസി കമ്മീഷ്‌ണര്‍ ശ്രീപാര്‍വതിയുടെ നേതൃത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. വിമാനത്താവളത്തില്‍ എത്തിയ ഇവരെ അധികൃതര്‍ ദേഹപരിശേധന നടത്തുകയായിരുന്നു.

തുടര്‍ന്ന് ബ്രായ്‌ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ പന്ത്രണ്ട് ചെയിനുകള്‍ കണ്ടെത്തുകയായിരുന്നു. റാബിയത്തിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്‌റ്റഡിയിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ച് പത്ത് കിലോയോളം സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :