ഇഷ്ടമില്ലെങ്കിൽ കാണണ്ട, സിനിമ എടുക്കരുതെന്ന് പറയാൻ നിങ്ങളാര്?; പാര്‍വതിയടക്കമുള്ളവര്‍ക്ക് ചുട്ടമറുപടിയുമായി വിദ്യാ ബാലന്‍

മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് താരത്തിന്റെ പ്രതികരണം.

റെയ്‌നാ തോമസ്| Last Modified വെള്ളി, 14 ഫെബ്രുവരി 2020 (10:12 IST)
കബീർ സിങ് എന്ന ചിത്രത്തെ വിമർശിച്ച പാർവതി അടക്കമുള്ള താരങ്ങൾക്ക് മറുപടിയുമായി നടി രംഗത്ത്. എങ്ങനെയുള്ള ചിത്രത്തിൽ അഭിനയിക്കണമെന്നുള്ളത് ഒരു അഭിനേതാവിന്റെ ഇഷ്ടമാണെന്ന് വിദ്യാ ബാലൻ അഭിപ്രായപ്പെട്ടു.
മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് താരത്തിന്റെ പ്രതികരണം.

കബിര്‍ സിങ് എന്ന ചിത്രം നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില് നിങ്ങൾ അതു കാണണ്ട‍, ഒരു അഭിനേതാവിന് ആ സിനിമ ഇഷ്ടപ്പെട്ടാൽ അയാൾ അതു ചെയ്യട്ടെ.ഒരു സിനിമ എടുക്കരുതെന്ന് പറയാന്‍ നിങ്ങളാരാണെന്നും വിദ്യ ബാലന്‍ ചോദിച്ചു.

ഒരു കാര്യവുമില്ലാതെ നിലപാട് എടുക്കുക എന്നത് ഇപ്പോളത്തെ രീതിയാണ്. അഭിനേതാവ് എന്ന നിലയില്‍ എല്ലാ കാര്യങ്ങളെ കുറിച്ചുമുള്ള നിലപാട് ആളുകള്‍ ചോദിക്കും. അതുകൊണ്ട് അഭിനേതാക്കള്‍ക്ക് ഒരു സ്റ്റാന്‍ഡ് എടുക്കേണ്ടി വരും. ചിലപ്പോള്‍ ഒന്നുമറിയാത്ത ഒരു വിഷയമായിരിക്കും അതെന്നും വിദ്യ പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :