കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 30 ഓഗസ്റ്റ് 2023 (14:18 IST)
റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒറ്റ' എന്ന ചിത്രം ഒരുങ്ങുകയാണ്. ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.
സസ്‌പെന്‍സ് ത്രില്ലര്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്ന് സൂചന ടീസര്‍ നല്‍കുന്നു.എസ് ഹരിഹരന്റെ ജീവിതത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് 'ഒറ്റ' ഒരുക്കിയിരിക്കുന്നതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ എസ് ഹരിഹരന്‍ തന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി 'റണ്‍വേ ചില്‍ഡ്രന്‍' എന്ന പുസ്തകവും എഴുതിയിട്ടുണ്ട്.
ആദില്‍ ഹുസൈന്‍, രഞ്ജി പണിക്കര്‍, സുധീര്‍ കരമന, ജയപ്രകാശ് ജയകൃഷ്ണന്‍, ബൈജു പൂക്കുട്ടി, രോഹിണി , ദിവ്യ ദത്ത, കന്നഡ നടി ഭാവന രാമണ്ണ, ലീന കുമാര്‍, മംമ്ത മോഹന്‍ദാസ്, ജലജ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ചില്‍ഡ്രന്‍ റീ യുണൈറ്റഡ് എല്‍.എല്‍.പിയും റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
വൈരമുത്തു, റഫീക്ക് അഹമ്മദ് ചേര്‍ന്ന് ഗാനങ്ങള്‍ ഒരുക്കുന്ന ചിത്രത്തിന് എം ജയചന്ദ്രന്‍ ആണ് സംഗീതം. എം. ജയചന്ദ്രന്‍, പി ജയചന്ദ്രന്‍, ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, ജാസി ഗിഫ്റ്റ്, ബെന്നി ദയാല്‍, അല്‍ഫോന്‍സ് തുടങ്ങിയവരാണ് ?ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.