പ്രാദേശിക വികാരങ്ങളെ വ്രണപ്പെടുത്തരുത്; രോഹിത് ഷെട്ടിക്ക് അല്‍ഫോന്‍സ് പുത്രന്റെ തുറന്ന കത്ത്

മുംബൈ| Last Updated: വ്യാഴം, 4 ജൂണ്‍ 2015 (17:28 IST)
ബോളിവുഡിലെ ഹിറ്റ് മേക്കര്‍ രോഹിത് ഷെട്ടിക്ക്
സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ തുറന്ന കത്ത്. കുറച്ച് കാലം മുന്‍പ് രോഹിത് ഷെട്ടി സംവിധാനം ചെയ്ത
ചെന്നൈ എക്സ്പ്രസ്സ്‌ കണ്ടതാണ്
പോസ്റ്റ് ഇടാന്‍
പ്രേരിപ്പിച്ചതെന്ന്
അല്‍ഫോന്‍സ് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പില്‍
നിങ്ങളുടെ മനോഹരമായ ഭാഷ വൈഭവം ഉപയോഗിച്ച് പ്രാദേശികരായിട്ടുള്ള ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തരുത്. കോടിക്കണക്കിന് ആളുകള്‍ കാണുന്ന സിനിമ സംവിധാനം ചെയ്യുമ്പോള്‍ അറിയാതെ പോലും ഒരു വിഭാഗം ആളുകളെ അപമാനിക്കരുതെന്നും അല്‍ഫോന്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

എന്റെ സിനിമയായ പ്രേമം കാണു. ഓരോ ഭാഷയ്ക്കും അതിന്റെ മാന്യത നിലനിര്‍ത്താന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്
അല്‍ഫോണ്‍സ് പറയുന്നു. ഇതുകൂടാ‍തെ
നൂറു കോടി ചിത്രങ്ങള്‍ മിസ് ചെയ്യുന്നുണ്ടെന്നും ഉടനെ ഒരെണ്ണം നിര്‍മ്മിക്കണമെന്നും അല്‍ഫോണ്‍സ് പുത്രന്‍ രോഹിത് ഷെട്ടിയോട് ആവശ്യപ്പെടുന്നുണ്ട്.
ഷാരുഖ് ഖാന്‍ നിര്‍മ്മിച്ച് രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചെന്നൈ എക്സ്പ്രെസ്
ബോളിവുഡിലെ വമ്പന്‍ ഹിറ്റുകളിലൊന്നാണ്.













ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :