'യൂത്തിനെ മാത്രം കോണ്‍സെന്‍ട്രേറ്റ് ചെയ്ത സിനിമകളാണ് ഇത്രയും നാളും ചെയ്തത്', റിലീസിന് മുമ്പ് ബാഡ് ബോയ്‌സ് സിനിമയെക്കുറിച്ച് ഒമര്‍ ലുലു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (22:09 IST)
ഓണക്കാലം കളര്‍ഫുള്‍ ആക്കാനായി സംവിധായകന്‍ ഒമര്‍ലുലുവും സംഘവും എത്തുന്നു.റഹ്‌മാന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു ഏബ്രഹാം എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബാഡ് ബോയ്‌സ്' നാളെ പ്രദര്‍ശനത്തിന് എത്തും. സിനിമയുടെ റിലീസിന് മുന്നോടിയായി സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

'ഇത്രനാളും ഞാന്‍ യൂത്തിനെ മാത്രം കോണ്‍സെന്‍ട്രേറ്റ് ചെയ്തിട്ടുള്ള സിനിമകളാണ് ചെയ്തിട്ടുള്ളത് .Bad Boyz എല്ലാംകൊണ്ടും എന്റെ പുതിയൊരു attempt ആണ് ..കോമഡിയും ,ആക്ഷനും ,ഫാമിലി ഇമോഷനും ,സൗഹൃദവും എല്ലാം ചേര്‍ന്ന് ,എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും വേണ്ടി ഒരു കംപ്ലീറ്റ് entertainer പാക്കേജ് എന്ന നിലയ്ക്കാണ് ഞാന്‍ ബാഡ്ബോയ്‌സ് ഒരുക്കിയിരിക്കുന്നത് .തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇഷ്ടപ്പെടും എന്ന് ഞാന്‍ വിശ്വസിക്കുന്നു.ഇത് റഹ്‌മാന്‍ സാറിന്റെയും എന്റെയും ഗംഭീര തിരിച്ച്
വരവ് ആവട്ടെ എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു പ്രാര്‍ത്ഥനയോടെ..'-ഒമര്‍ ലുലു കുറിച്ചു.

ഒരു കളര്‍ഫുള്‍ മാസ് ചിത്രമാണ് വരാനിരിക്കുന്നത്.കോമഡി ഫണ്‍ എന്റര്‍ടെയ്‌നര്‍ പ്രേക്ഷകരെ തിയേറ്ററുകളില്‍ എത്തിക്കും.

അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിര്‍മ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് സിനിമ കൂടിയാണിത്.

ബാബു ആന്റണി, ബിബിന്‍ ജോര്‍ജ്, അജു വര്‍ഗീസ്, ആന്‍സണ്‍ പോള്‍, സെന്തില്‍ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകന്‍, രമേഷ് പിഷാരടി, ശരത് സഭ, രവീന്ദ്രന്‍, മല്ലിക സുകുമാരന്‍ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. അഡാര്‍ ലൗ എന്ന ഒമര്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒമറിന്റേതാണ് കഥ. ജോസഫ് നെല്ലിക്കല്‍ കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിയാണ്. അമീര്‍ കൊച്ചിന്‍, ഫ്‌ലെമി എബ്രഹാം എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :