എന്റെ വിശ്വാസങ്ങള്‍ മറ്റൊരാള്‍ക്കു അന്ധവിശ്വാസം ആവാം: ഒമര്‍ ലുലു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 21 ഒക്‌ടോബര്‍ 2022 (15:07 IST)
സാധാരണയായി പൂജ ചടങ്ങുകളോടെയാണ് സിനിമകള്‍ ആരംഭിക്കാറുള്ളത്. സിനിമയിലെ പൂജയും നിലവിലെ സാഹചര്യത്തില്‍ ചര്‍ച്ചയാക്കുകയാണ്. സംവിധായകന്‍ ഒമര്‍ ലുലു ഈ വിഷയത്തില്‍ തന്റെ അഭിപ്രായം തുറന്നു പറയുകയാണ്.

ഒമര്‍ ലുലുവിന്റെ വാക്കുകളിലേക്ക്

സിനിമയിലെ പൂജ ?

സിനിമ മാത്രമല്ല നമ്മുടെ ജീവിതം ഉള്‍പ്പെടെ പല കാര്യങ്ങളും ഒരുപാട് പേരുടെ കൂട്ടായ്മയും വിശ്വാസങ്ങളും ഒക്കെ ബന്ധപ്പെട്ടാണ് കിടക്കുന്നത്. ആ വിശ്വാസങ്ങള്‍ അല്ലെങ്കില്‍ കൂട്ടായ്മകളാണ് നമ്മളെ ഏത് പരാജയത്തിലും വിജയത്തിലും എല്ലാം മുന്നോട്ട് നയിക്കുന്നത്.

എന്റെ വിശ്വാസങ്ങള്‍ ആവില്ല ചിലപ്പോള്‍ മറ്റൊരാളുടെ,ചിലപ്പോള്‍ എന്റെ വിശ്വാസങ്ങള്‍ മറ്റൊരാള്‍ക്കു അന്ധവിശ്വാസം ആവാം.

നമ്മുടെ വിശ്വാസങ്ങള്‍ മറ്റൊരാള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ ശ്രമിക്കുക നമ്മള്‍ എല്ലാം മനസ്സിലാക്കി ആരെയും ബുദ്ധിമുട്ടിക്കാതെ ഇരിക്കുക

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :