'നല്ല സമയം' ഹാപ്പി വെഡിങ് പോലെ ഒരു ദിവസത്തെ കഥയാണ്:ഒമര്‍ ലുലു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (12:08 IST)
ഒമര്‍ ലുലുവിന്റെ 6-ാമത്തെ സിനിമയാണ് നല്ല സമയം. സിനിമയെക്കുറിച്ച് സംവിധായകന്‍ പറയുന്നു.

'നല്ല സമയം ഹാപ്പി വെഡിങ് പോലെ ഒരു ദിവസത്തെ കഥയാണ്. തൃശ്ശൂര്‍ സ്ലാങ്ങാണ് ഉപയോഗിച്ചിട്ടുള്ളത്. ഹാപ്പി വെഡിങ് പോലെ രാത്രിയിലെ രസകരമായ യാത്രയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും തമാശകളുമാണ് സിനിമ'-ഒമര്‍ ലുലു കുറിച്ചു.

ഹാപ്പി വെഡിങ് എന്ന ചിത്രത്തില്‍ സ്‌പോട്ട് എഡിറ്ററായി വന്ന രതിന്‍ രാധാകൃഷ്ണനാണ് നല്ല സമയത്തിന്റെ എഡിറ്റര്‍.

വിജീഷ്, ജയരാജ് വാരിയര്‍ തുടങ്ങിയവരുംഒമര്‍ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :