സസ്‌പെന്‍സ് ത്രില്ലറുമായി സുരേഷ് ഗോപി,വരാഹം ടീസര്‍ പുറത്തിറങ്ങി
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 26 ജൂണ്‍ 2024 (10:00 IST)
സുരേഷ് ഗോപിയുടെ 257-മത്തെ ചിത്രത്തിന് വരാഹം എന്നാണ് പേരിട്ടിരിക്കുന്നത്. വിഷ്ണുവിന്റെ അവതാരമാണ് വരാഹം. സസ്‌പെന്‍സ് ത്രില്ലര്‍ ഴോണറിലാണ് സിനിമ ഒരുങ്ങുന്നത്.സുരേഷ് ഗോപിക്കൊപ്പം തമിഴ് സിനിമയിലെ ഗൗതം വാസുദേവ് മേനോനും അഭിനയിക്കുന്നുണ്ട്. ഫസ്റ്റ് ലുക്കിന് പിന്നാലെ ടീസറും പുറത്തുവന്നു. നടന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് സ്‌പെഷ്യല്‍ ടീസര്‍ പുറത്തിറക്കിയത്.
മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം ടീസര്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
വമ്പന്‍ ബജറ്റില്‍ ആണ് സിനിമ ഒരുങ്ങുന്നത്.കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ സംവിധാനം ചെയ്ത സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, നവ്യാനായര്‍,പ്രാചി തുടങ്ങിയ താരനിര അണിനിരക്കുന്നു.